കോടഞ്ചേരിയില്‍ വൃദ്ധ ദമ്പതികളെ കെട്ടിയിട്ട് സ്വര്‍ണം കവര്‍ന്നു
മുക്കം: കോടഞ്ചേരി മുറമ്പാത്തിയില്‍ വൃദ്ധ ദമ്പതികളെ തോക്കുചൂïി കെട്ടിയിട്ട് കവര്‍ച്ച. മുറമ്പാത്തി പയ്യാനികുഴിപ്പില്‍ അഗസ്റ്റിന്റെ വീട്ടില്‍ നിന്നാണ് മാവോയിസ്റ്റുകളെന്ന് ഭീഷണിപ്പെടുത്തി ആയുധധാരികള്‍ എട്ടര പവന്‍ സ്വര്‍ണം കവര്‍ന്നത്.
കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് നാടിനെ നടുക്കിയ കവര്‍ച്ച നടന്നത്. 74 കാരനായ അഗസ്റ്റിനും 72 കാരിയായ ഭാര്യ ഗ്രേസിയും മാത്രമാണ് വീട്ടിലുïായിരുന്നത്. മുഖമൂടിയണിഞ്ഞെത്തിയ ഒരാള്‍ കോളിങ് ബെല്ലടിക്കുകയും വാതില്‍ തുറന്നതോടെ രïുപേര്‍ അകത്തേക്ക് ഇരച്ച് കയറുകയുമായിരുന്നു. ഒരാള്‍ അഗസ്റ്റിനു നേരെ തോക്കു ചൂïുകയും രïാമന്‍ ഗ്രേസിയുടെ കഴുത്തില്‍ കത്തി വെക്കുകയും ചെയ്തു. ഏറെ നേരത്തെ മല്‍പിടുത്തത്തിനൊടുവില്‍ അഗസ്റ്റിനെ കീഴ്‌പ്പെടുത്തി കൈകാലുകള്‍ കൂട്ടിക്കെട്ടുകയും വായ്മൂടിക്കെട്ടുകയും ചെയ്തു. ഗ്രേസിയെയും കെട്ടിയിട്ടു.
അഗസ്റ്റിന്റെ കഴുത്തിലുïായിരുന്ന നാലര പവന്റെ മാലയും ഗ്രേസിയുടെ കൈയിലുïായിരുന്ന നാല് പവന്റെ വളകളും ഇവര്‍ കൈക്കലാക്കി. ഗ്രേസിയുടെ താലിമാല ആവശ്യപ്പെട്ടെങ്കിലും അവര്‍ നല്‍കാന്‍ വിസമ്മതിച്ചു. ഇതിനിടയില്‍ തങ്ങള്‍ മാവോയിസ്റ്റുകളാണെന്നും അരി നല്‍കണമെന്നും സംഘം ആവശ്യപ്പെട്ടു.പിന്നീട് ഇരുവരെയും മുറിയില്‍ അടച്ച ശേഷം രï് മൊബൈല്‍ ഫോണുകളും കൈക്കലാക്കിയാണ് മോഷ്ടാക്കള്‍ സ്ഥലം വിട്ടത്. വീട്ടിലേക്കുള്ള ലാന്റ് ഫോണും വിച്ഛേദിച്ചിരുന്നു. ഭയന്നു വിറച്ച ഇവര്‍ പുലരുവോളം വീടിനുള്ളില്‍ ശ്വാസമടക്കി കഴിയുകയായിരുന്നു. മോഷ്ടാക്കളുടെ കൈയില്‍ പെടാത്ത ഒരു മൊബൈല്‍ ഫോണ്‍ വീട്ടിനുള്ളില്‍ നിന്നും ലഭിച്ചതോടെ ബന്ധുക്കളെ വിളിച്ചറിയിക്കുകയും ഇവര്‍ സ്ഥലത്തെത്തി മുറി തുറന്ന് ഇരുവരെയും പുറത്തിറക്കുകയുമായിരുന്നു. അന്വേഷണം വഴി തിരിച്ചു വിടാന്‍ മാവോയിസ്റ്റാണെന്ന് പറഞ്ഞതായാണ് പൊലിസ് കരുതുന്നത് .
താമരശ്ശേരി ഡിവൈ. എസ്. പി കെ. അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘവും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
വീട്ടിനുള്ളില്‍ മണം പിടിച്ച് പുറത്തേക്കോടിയ പൊലിസ് നായ 200 മീറ്ററോളം അകലെ റബര്‍ തോട്ടത്തില്‍ ഉപേക്ഷിച്ച പേഴ്‌സും മൊബൈല്‍ ഫോണും കïെടുത്തു. കോടഞ്ചേരി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."