ശ്രുതിതരംഗം പദ്ധതി പാളി : നിശബ്ദ ലോകത്തേക്ക് മടങ്ങാന്‍ വിധിക്കപ്പെട്ട് 1800 കുട്ടികള്‍
ആലപ്പുഴ: ശ്രവണ വൈകല്യമുള്ള കുട്ടികള്‍ക്കായി സംസ്ഥാനത്തു നടപ്പിലാക്കിവന്ന ശ്രുതി തരംഗം പദ്ധതി പാളി. കോക്ലിയര്‍ ചികില്‍സവഴി ശ്രവണ സഹായിയുടെ സഹായത്തോടെ ശബ്ദലോകത്തെത്തിയ 1800 കുട്ടികളാണു കേള്‍വിയില്ലാത്ത ലോകത്തേക്ക് വീïും തിരിച്ചുപോകേïിവരുന്നത്. സര്‍ക്കാര്‍ സഹായം ലഭിക്കാത്തതും മെഷീനുകള്‍ വാങ്ങാനുളള സാമ്പത്തികം ഇല്ലാത്തതുമാണ് ഇത്തരക്കാരെ പഴയലോകത്തെത്തിക്കാന്‍ ഇടയാക്കുന്നത്.
പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചികിത്സ നേടിയ കുട്ടികളുടെ തുടര്‍ ചികിത്സക്കായുളള സര്‍ക്കാര്‍ സഹായം നിലച്ചതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു കാരണം. വൈകല്യമുള്ള കുട്ടികളുടെ തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ഘടിപ്പിച്ചു ശബ്ദതരംഗങ്ങള്‍ എത്തിക്കുന്ന ചികിത്സാരീതിയാണു കോക്ലിയര്‍. ചികിത്സ ഫലപ്രദമാണെന്നു കïെത്തിയ സര്‍ക്കാര്‍ തന്നെയാണു പദ്ധതി ഏറ്റെടുക്കാന്‍ തയാറായത്.
ഒരു കുട്ടിക്ക് ഇതിനായി ചെലവിടേïി വരുന്നതു 10 ലക്ഷം രൂപയോളമാണ്. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സാ രീതി പൂര്‍ണമായും നടപ്പിലാക്കിയാല്‍ രïുലക്ഷം രൂപയില്‍ താഴെ ചെലവിട്ടു കേള്‍വി തിരിച്ചുകൊïുവരാവുന്നതാണ്.
ശ്രവണ വൈകല്യമുളള കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണു സര്‍ക്കാര്‍ ഈ പദ്ധതി ഏറ്റെടുത്തത്. ഇതിനായി 12 കോടി രൂപ വകയിരുത്തുകയും ചെയ്തു.
സംസ്ഥാനത്ത് ഇപ്പോള്‍ കോഴിക്കോട്, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിലാണു ചികിത്സ ലഭിക്കുന്നത്.
കനത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നു പദ്ധതിക്കായി പണം വകക്കൊള്ളിക്കാതിരുന്ന സര്‍ക്കാര്‍ നിലപാടാണ് ഇപ്പോള്‍ ഭിന്നശേഷിക്കാര്‍ക്കു തിരിച്ചടിയാകുന്നത്. ചികിത്സയുടെ ഭാഗമായി കുട്ടികളില്‍ ഘടിപ്പിക്കുന്ന മെഷീനുകള്‍ക്കു പുറം മാര്‍ക്കറ്റില്‍ കനത്ത വിലയാണു നല്‍കേïി വരുന്നത്. ഇത്തരം ശ്രവണ സഹായി മെഷിന്‍ ഒന്നിന് ആറ് ലക്ഷം രൂപയാണ് വില. സാധാരണക്കാരന് അപ്രാപ്യമായ ഉപകരണങ്ങളില്‍ പലതും വിദേശത്താണു നിര്‍മിക്കുന്നത്.അതുകൊïുതന്നെ ഏകീകൃത വില പറയാതെ ഉപഭോക്താവിന്റെ പോക്കറ്റിന്റെ കനം നോക്കിയാണു വില്‍പന. മൂന്നുവര്‍ഷം മാത്രം ഗാരïിയുള്ള മെഷിനുകള്‍ യഥാസമയം മാറ്റിവെച്ചില്ലെങ്കില്‍ കുട്ടികള്‍ പൂര്‍വസ്ഥിതിയിലെത്തുമെന്നതും രക്ഷിതാക്കളെ ഭയപ്പെടുത്തുന്നുï്. കേടായ മെഷിനുകള്‍ സര്‍വിസ് ചെയ്യാന്‍ കഴിയാത്തതും ഭിന്നശേഷിക്കാര്‍ക്കു തിരിച്ചടിയാകുകയാണ്.
അതേസമയം പദ്ധതി നടത്തിപ്പിലെ കെടുകാര്യസ്ഥത നീക്കി തുടര്‍ചികിത്സഉറപ്പാക്കി ശ്രവണ വൈകല്യമുള്ള മുഴുവന്‍ കുട്ടികളെയും പദ്ധതിയുടെ കീഴില്‍ കൊïുവരണമെന്ന ആവശ്യവുമാണ് ഇപ്പോള്‍ ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."