രാജ്യത്തെ 12,000 റെയില്‍വേ ടിക്കറ്റ് കൗണ്ടറുകള്‍ ഡിജിറ്റലാക്കുന്നു
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ പണരഹിത ഇന്ത്യയെന്ന മുദ്രാവാക്യം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തെ 12,000 റെയില്‍വേ ടിക്കറ്റ് കൗണ്ടറുകള്‍ ഡിജിറ്റലാക്കാന്‍ റെയില്‍വേ മന്ത്രാലയം തീരുമാനിച്ചു. ഇതിനായി റെയില്‍വേ ടിക്കറ്റ് കൗണ്ടറുകളില്‍ പണം അടക്കാതെ ടിക്കറ്റുകള്‍ നല്‍കുന്ന സംവിധാനം നിലവില്‍ വരും. അടുത്ത വര്‍ഷം മുതലായിരിക്കും സംവിധാനം പ്രാവര്‍ത്തികമാകുകയെന്നാണ് റെയില്‍വേ നല്‍കുന്ന വിവരം. പോയിന്റു ടു സെയില്‍(സൈ്വപ്പിങ് ) മെഷീനുകള്‍ കൗണ്ടറുകളില്‍ സജ്ജീകരിച്ചാണ് ടിക്കറ്റ് ബുക്കിങ് നടത്തുക.
റെയില്‍വേക്ക് ആവശ്യമായ മെഷീനുകള്‍ എത്തിച്ചു നല്‍കാന്‍ റെയില്‍വേ മന്ത്രാലയം എസ്.ബി.ഐ, ഐ.സി.ഐ.സി ബാങ്കുകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ മാസം 31നകം മെഷീനുകളുടെ ലഭ്യത കൗണ്ടറുകളില്‍ ഒരുക്കാനാണ് തീരുമാനം. പണം കൈകാര്യം ചെയ്യുകയെന്നത് ജീവനക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. മെഷീനുകള്‍ സ്ഥാപിച്ചു കഴിഞ്ഞാല്‍ ഈ ബുദ്ധിമുട്ടുകള്‍ക്ക് വലിയതോതിലുള്ള പരിഹാരമുണ്ടാക്കാനാകുമെന്ന് മുതിര്‍ന്ന ഒരു റെയില്‍വേ ഉദ്യോഗസ്ഥന്‍ അറിയിച്ചു. നഗരങ്ങളില്‍ മാത്രമല്ല ഉള്‍നാടന്‍ മേഖലകളിലെ റെയില്‍വേ കൗണ്ടറുകളിലും ഇത്തരം മെഷീനുകള്‍ സജ്ജമാക്കാനും തീരുമാനമുണ്ട്. ആദ്യഘട്ടത്തില്‍ 1,000 മെഷിനുകള്‍ എത്തിച്ചു നല്‍കാമെന്ന് എസ്.ബി.ഐ അറിയിച്ചിട്ടുണ്ട്.
ഇതുസംബന്ധിച്ച നോട്ടിഫിക്കേഷന്‍ ഏതാനും ദിവസങ്ങള്‍ക്കകം റെയില്‍വേ പുറത്തിറക്കും. രാജ്യത്തെ പൊതു ഗതാഗത രംഗമായ റെയില്‍വേയില്‍ ആദ്യമായി സൈ്വപ്പിങ് മെഷീന്‍ സ്ഥാപിക്കാന്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഇതിനകം തന്നെ അനുമതി നല്‍കിയിട്ടുണ്ട്. ചരക്കു ഗതാഗതത്തിന് ഇപ്പോള്‍തന്നെ റെയില്‍വേ 95 ശതമാനം പണരഹിത ഇടപാടുകളിലേക്ക് മാറിയിട്ടുണ്ട്. റെയില്‍വേയില്‍ അണ്‍റിസര്‍വ്ഡ്, സീസണ്‍ ടിക്കറ്റ് യാത്രക്കാരാണ് കൂടുതലായും പണം ഉപയോഗിച്ച് ടിക്കറ്റ് എടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."