ആപ്പിള്‍ ഗാഡ്‌ജെറ്റുകളിലെ സുരക്ഷാ പിഴവുകള്‍ ചൂണ്ടിക്കാട്ടി മലയാളി ഗവേഷകന്‍
ന്യൂയോര്‍ക്ക്: ആപ്പിളിന്റെ ഐഫോണിലെയും ഐപാഡിലെയും സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തി മലയാളി ഗവേഷകന്‍. ഹേമന്ത് ജോസഫ് എന്ന സെക്യൂരിറ്റി റിസര്‍ച്ചറാണ് ഐഫോണ്‍ പ്ലാറ്റ്‌ഫോമായ ഐ.ഒ.എസ് 10.1ലെ സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തിയത്.
ഐഫോണിലും മറ്റ് ആപ്പിള്‍ ഗാഡ്‌ജെറ്റിലുമുള്ള ആക്ടിവേഷന്‍ ലോക്ക് തകര്‍ക്കുക അതീവ കഠിനമാണെന്നും ഇക്കാരണത്താല്‍ തന്നെ ഏറ്റവും സുരക്ഷിതമായി ഉപയോഗിക്കാന്‍ സാധിക്കുന്ന ഗാഡ്‌ജെറ്റുകളിലൊന്നാണ് ഐഫോണെന്നായിരുന്നു ആപ്പിളിന്റെ വാദം.
ഐപാഡില്‍ വൈഫൈ നെറ്റ്‌വര്‍ക്ക് തിരഞ്ഞെടുക്കുന്നതിനുള്ള പാസ്‌വേഡ് നല്‍കേണ്ടിടത്ത് ഏത്ര വേണമെങ്കിലും അക്ഷരങ്ങളോ ചിഹ്നങ്ങളോ നല്‍കാനാവുമെന്നു തിരിച്ചറിഞ്ഞതോടെയാണ് ഈ പിഴവ് ഹേമന്തിന്റെ ശ്രദ്ധയില്‍പെട്ടത്. ഇങ്ങനെ 1,000 കാരക്ടറുകള്‍ നല്‍കിയാല്‍ ഓപറേറ്റിങ് സിസ്റ്റം ഹാങാവുകയും ഗാഡ്‌ജെറ്റ് പ്രവര്‍ത്തനരഹിതമാകുകയും ചെയ്യുമെന്നു കണ്ടെത്തുകയായിരുന്നു.
ഇതോടെ ആപ്പിളിന്റെ മാഗ്നെറ്റിക് സ്മാര്‍ട്ട് കവര്‍ എതാനും നിമിഷം നിശ്ചലമായശേഷം ഹോം സ്‌ക്രീനിലേക്കു മാറുകയും ചെയ്യും. മാഗ്നെറ്റിക് കവര്‍ തുറക്കുമ്പോള്‍ ആപ്പിളിന്റെ പ്ലാറ്റ്‌ഫോമില്‍ തന്നെയായിരിക്കും പ്രവര്‍ത്തിക്കുക.
എന്നാല്‍ ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞാല്‍ ഇതു മാറുമെന്നും ഹേമന്ത് പറയുന്നു. ഈ പ്രശ്‌നം ഹേമന്ത് ആപ്പിളിന്റെ ശ്രദ്ധയില്‍പെടുത്തുകയും കമ്പനി അതു പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ അമേരിക്കയിലെ പ്രമുഖ ഐ.ടി കമ്പനി ഇതേ പ്രശ്‌നം ചൂണ്ടിക്കാണിച്ചിരുന്നു.
ഇന്ത്യയിലെ ആദ്യത്തെ സുരക്ഷാ കൂട്ടായ്മയായ ഒസെക്‌കോണിന്റെ സ്ഥാപകനാണ് ഹേമന്ത്. നേരത്തെ ഗൂഗിളിന്റെ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഇടംപിടിക്കുകയും ഗൂഗിള്‍ ക്ലൗഡിന്റെ പോരായ്മകള്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
നിലവില്‍ സ്ലാഷ് സെക്വര്‍ എന്ന സ്ഥാപനത്തില്‍ സുരക്ഷാ റിസര്‍ച്ചറായി പ്രവര്‍ത്തിക്കുന്നു. സൈബര്‍ സെല്ലുമായി ചേര്‍ന്നും ഹേമന്ത് ജോസഫ് പ്രവര്‍ത്തിക്കുന്നുണ്ട്.
റിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."