HOME
DETAILS

ദ. കൊറിയയില്‍ പ്രതിപക്ഷം ഇംപീച്ച്‌മെന്റ് വോട്ടെടുപ്പിലേക്ക്

  
backup
December 02 2016 | 22:12 PM

%e0%b4%a6-%e0%b4%95%e0%b5%8a%e0%b4%b1%e0%b4%bf%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82

അടുത്തയാഴ്ച വോട്ടെടുപ്പ് നടന്നേക്കും


സിയോള്‍: അഴിമതി വിവാദത്തിലകപ്പെട്ട ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ ഹൈക്കെതിരേ പ്രതിപക്ഷം ഇംപീച്ച്‌മെന്റ് വോട്ടെടുപ്പിലേക്കു നീങ്ങുന്നു. പാര്‍ക് അധികാരത്തില്‍ തുടരുന്ന കാര്യത്തില്‍ സ്വന്തം പാര്‍ട്ടിയില്‍ തന്നെ അഭിപ്രായ ഭിന്നത ഉടലെടുത്തതിനു പിറകെയാണ് അടുത്തയാഴ്ച പാര്‍ലമെന്റില്‍ ഇംപീച്ച്‌മെന്റ് വോട്ടെടുപ്പിനു ശ്രമിക്കുമെന്നു പ്രതിപക്ഷ നേതാക്കള്‍ ഇന്നലെ വ്യക്തമാക്കിയത്.
ഇംപീച്ച്‌മെന്റ് നീക്കം ഇന്ന് പാര്‍ലമെന്റില്‍ വയ്ക്കാനാണു പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുന്നത്. ഈ മാസം എട്ടിന് ഇത് പ്ലീനറി സെഷനില്‍ അവതരിപ്പിക്കും. തുടര്‍ന്ന് ഒന്‍പതിനായിരിക്കും ഇംപീച്ച്‌മെന്റ് വോട്ടെടുപ്പ് നടക്കുക. 300 അംഗ പാര്‍ലമെന്റില്‍ മൂന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ആകെ 165 സീറ്റുകളുണ്ടെങ്കിലും ഇംപീച്ച്‌മെന്റ് നടപ്പാകാന്‍ വേണ്ട മൂന്നിലൊന്നു ഭൂരിപക്ഷം നേടാന്‍ പാര്‍ക്കിന്റെ പാര്‍ട്ടിയായ സയനൂരി പാര്‍ട്ടിയിലെ ഏതാനും പേരുടെ പിന്തുണ കൂടി ആവശ്യമാകും.
നേരത്തെ, അഴിമതി ആരോപണം മുറുകിയതോടെ ചൊവ്വാഴ്ച പാര്‍ക് രാജിസന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍, ഇംപീച്ച്‌മെന്റില്‍നിന്നു രക്ഷപ്പെടാനുള്ള തന്ത്രമാണ് ഇതെന്നു പ്രതിപക്ഷം ആരോപിച്ചു. സയനൂരി പാര്‍ട്ടിയിലെ ചില അംഗങ്ങള്‍ ഇംപീച്ച്‌മെന്റിന് അനുകൂലമായി വോട്ട് ചെയ്യുമെന്നു പറഞ്ഞിരുന്നെങ്കിലും പാര്‍ക്ക് രാജി സന്നദ്ധത അറിയിച്ചതോടെ ഇവര്‍ നിലപാടില്‍നിന്നു പിന്മാറിയിട്ടുണ്ട്.
പ്രസിഡന്റുമായുള്ള അടുപ്പം മുതലാക്കി ഭരണതലത്തില്‍ വഴിവിട്ട ഇടപെടല്‍ നടത്തിയ പാര്‍ക്കിന്റെ ഉറ്റതോഴിയായ ചോയി സൂന്‍ സില്‍ അറസ്റ്റിലായതോടെയാണു പാര്‍ക്ക് പ്രതിരോധത്തിലായത്.
സര്‍ക്കാര്‍തലത്തിലുള്ള അതീവ രഹസ്യരേഖകള്‍ ഇവര്‍ ശേഖരിച്ചതായും സന്നദ്ധ സംഘടനകള്‍ വഴി അവിഹിത സ്വത്ത് സമ്പാദിച്ചതായും വാര്‍ത്ത പുറത്തുവന്നിരുന്നു.
അഴിമതി പുറത്തായതിനെ തുടര്‍ന്നു രാജ്യത്തു തുടരുന്ന വന്‍ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് ആറ് ആഴ്ച പിന്നിടുന്ന ഇന്നു തലസ്ഥാനത്തു വീണ്ടും വന്‍ ജനകീയ പ്രക്ഷോഭമുണ്ടാകുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  27 minutes ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  an hour ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  2 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  2 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  3 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  3 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  3 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  3 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  4 hours ago