അഞ്ചു വര്‍ഷത്തിനുശേഷം മലയാളി യുവാവ് ജയില്‍ മോചിതനായി
നിസാര്‍ കലയത്ത്
ജിദ്ദ: ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ രണ്ടു ലക്ഷത്തിലധികം റിയാലിന്റെ സാമ്പത്തിക തിരിമറി നടന്ന പേരില്‍ അഞ്ചുവര്‍ഷം ജയിലില്‍ കഴിഞ്ഞ മലയാളി യുവാവിനു മോചനം. മലപ്പുറം മങ്കട അമ്പലക്കുത്ത് വീട്ടില്‍ ഹാരിസ് (39) ആണു ജയില്‍ മോചിതനായത്. റിയാദ് ബത്ഹയിലെ ഇലക്ട്രോണിക്‌സ് കമ്പനി ഷോറൂമില്‍ സെയില്‍സ്മാനായി ജോലി ചെയ്തിരുന്ന ഹാരിസ് 2011 സെപ്റ്റംബര്‍ 22നാണ് ഉടമയുടെ പരാതിയെ തുടര്‍ന്നു ജയിലിലായത്.
സ്ഥാപനത്തില്‍ നടന്ന കണക്കെടുപ്പില്‍ 2,19,000 റിയാലിന്റെ ക്രമക്കേടു നടന്നതായി കണ്ടെത്തിയിരുന്നു. ഹാരിസിനെ കൂടാതെ രണ്ട് യു.പി സ്വദേശികളും ഒരു ബംഗാളിയും സ്ഥാപനത്തില്‍ ജോലിക്കുണ്ടായിരുന്നു.
എന്നാല്‍ ഹാരിസിനെ അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞ് ഇവര്‍ നാട്ടിലേക്കു മുങ്ങി. അറസ്റ്റുവിവരം അറിഞ്ഞ ബന്ധുക്കള്‍ സാമൂഹിക പ്രവര്‍ത്തകന്റെ സഹായത്തോടെ ഹാരിസിന്റെ ജ്യേഷ്ഠന്‍ സിറാജ് സ്ഥാപനയുടമയുമായി ചര്‍ച്ച നടത്തുകയും 50,000 റിയാല്‍ തന്നാല്‍ മോചിപ്പിക്കാമെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തു.
എന്നാല്‍, പണം ലഭിച്ചിട്ടും ഹാരിസിനെ മോചിപ്പിക്കാന്‍ തൊഴിലുടമ തയാറായില്ല. പിന്നീട് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരെ സമീപിച്ചു സഹോദരന്‍ സഹായം അഭ്യര്‍ഥിച്ചു. ഹാരിസ് നിരപരാധിയാണെന്നു ബോധ്യമായതോടെ കേസില്‍ ഇടപെടുന്നതിനു സംഘടന ഇന്ത്യന്‍ എംബസിയെ സമീപിച്ചു. എംബസിയില്‍നിന്നു ലഭിച്ച അനുമതി പത്രത്തോടെ മലാസ് ജയിലില്‍ ചെന്ന് ഹാരിസിനെ സന്ദര്‍ശിച്ചു വിശദ വിവരങ്ങള്‍ അന്വേഷിച്ചു.
തൊഴിലുടമയുമായി നടത്തിയ ചര്‍ച്ചയില്‍ നഷ്ടത്തിന്റെ നിശ്ചിത ശതമാനം നല്‍കിയാല്‍ കേസ് പിന്‍വലിക്കാമെന്നു സമ്മതിച്ചു. ഇതനുസരിച്ചു പ്രവാസികള്‍ 26,548 റിയാല്‍ സ്വരൂപിച്ചെങ്കിലും തൊഴിലുടമ നിലപാടു മാറ്റുകയും 1,45,000 റിയാല്‍ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഇതോടെ ഹാരിസിന്റെ കുടുംബം കേസുമായി മുന്നോട്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു.
അഞ്ചു വര്‍ഷമായി കുറ്റം പോലും തെളിയിക്കപ്പെടാതെ ഹാരിസ് ജയിലില്‍ കഴിയുകയാണെന്നു കോടതിക്കു ബോധ്യപ്പെടുകയും ജാമ്യത്തില്‍ വിടാന്‍ ഉത്തരവിടുകയും ചെയ്തു. തുടര്‍ന്ന് മലാസ് ജയിലില്‍നിന്നു ബത്ഹ സ്റ്റേഷനിലേക്കു മാറ്റുകയും സ്വദേശി പൗരന്റെ ജാമ്യത്തില്‍ ഇറക്കുകയുമായിരുന്നു.
വിവാഹം കഴിഞ്ഞ് 18 ദിവസം കഴിഞ്ഞയുടന്‍ ജോലി തേടി റിയാദിലെത്തിയ ഹാരിസ് രണ്ടര വര്‍ഷത്തിനു ശേഷം നാട്ടിലേക്കു മടങ്ങാനിരിക്കുമ്പോഴായിരുന്നു ജയിലിലായത്. ഏഴര വയസുകാരിയായ മകളെ വൈകാതെ കാണാനാകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.
ശിക്ഷാകാലാവധി കഴിഞ്ഞ ഇന്ത്യക്കാരെ നാട്ടിലെത്തിക്കും
മനാമ: ബഹ്‌റൈനില്‍നിന്നു മത്സ്യ ബന്ധനത്തിനിടെ സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ഖത്തര്‍ പൊലിസിന്റെ പിടിയിലായ ഇന്ത്യക്കാരായ മത്സ്യത്തൊഴിലാളികളെ നാട്ടിലേക്കു തിരിച്ചയക്കാനാവശ്യമായ നടപടികള്‍ ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസി ചെയ്തു കൊടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഈ വര്‍ഷം ഓഗസ്റ്റ് 14നു മത്സ്യബന്ധനത്തിനു പോയി പിടിയിലായ അഞ്ചുപേരുടെ കാര്യത്തിലാണ് ഇന്ത്യന്‍ എംബസി ഇപ്പോള്‍ ഇടപെടുമെന്ന് അറിയിച്ചത്. തമിഴ്‌നാട് കന്യാകുമാരി സ്വദേശികളായ സുരേഷ്, വിനീഷ്, റീഗന്‍ പീറ്റര്‍, അമല്‍ രാജ്, സഹായ രാജ് തുങ്ങിയവരാണു മൂന്നുമാസം മുന്‍പ് ഖത്തര്‍ തീരദേശ സംരക്ഷണ പൊലിസിന്റെ പിടിയിലകപ്പെട്ടത്.
സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന കുറ്റത്തിന് ഖത്തര്‍ തീരദേശ സംരക്ഷണ സേന സെപ്റ്റംബര്‍ അഞ്ചിനാണ് ഇവരെ പിടികൂടിയത്. പിന്നീട് ജയിലില്‍ അടച്ച ഇവരെ നവംബര്‍ 18ന് ബഹ്‌റൈനിലേയ്ക്കു തിരിച്ചയക്കുകയായിരുന്നു.
എന്നാല്‍ ബഹ്‌റൈനിലെത്തിയതിനു ശേഷം ഇവരുടെ ജീവിതം ഏറെ ക്ലേശകരമാണെന്നു ചൂണ്ടിക്കാട്ടി ഏതാനും സാമൂഹ്യ പ്രവര്‍ത്തകര്‍ എംബസിയെ സമീപിക്കുകയായിരുന്നു. ഇവരുടെ കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും നിയമനടപടികള്‍ പൂര്‍ത്തീകരിക്കുന്ന മുറക്ക് ഇവരെ ഉടന്‍ നാട്ടിലെത്തിക്കുമെന്നും ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."