അന്തരീക്ഷ മലിനീകരണം: 2015ല്‍ ഇന്ത്യയിലും ചൈനയിലുമായി മരണപ്പെട്ടത് 16 ലക്ഷം പേര്‍
ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണത്താല്‍ 2015ല്‍ ഇന്ത്യയിലും ചൈനയിലുമായി മരണപ്പെട്ടത് 16 ലക്ഷം പേരെന്ന് റിപ്പോര്‍ട്ട്. അന്തരീക്ഷ മലിനീകരണത്തില്‍ കാരണമായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത് പ്രധാനമായും കല്‍ക്കരിയുടെയും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ അമിത ഉപഭോഗമാണ്.
ചൈനയിലും ഇന്ത്യയിലും ആഭ്യന്തരഉല്‍പ്പാദനത്തിന്റെ അളവ് വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍, ഇവയ്ക്ക് വേണ്ടി ഉപയോഗിക്കേണ്ടി വരുന്ന ഇന്ധനങ്ങളിലൂടെ ഇന്ത്യയിലും ചൈനയിലും അന്തരീക്ഷ മലിനീകരണം വര്‍ധിക്കുകയാണ് ചെയ്തിട്ടുള്ളത്.
1990 കളില്‍ ഇന്ത്യയിലും ചൈനയിലുമായി നിരവധി മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അന്നത്തെ അന്തരീക്ഷ മലിനീകരണത്തിന്റെ അവസ്ഥയില്‍ നിന്നും കൂടുതല്‍ രൂക്ഷമാണ് ഇപ്പോഴുള്ളത്. 2010ന് ശേഷം ഇരു രാജ്യങ്ങളിലും അന്തരീക്ഷ മലിനീകരണത്തെ ചെറുക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ വലിയ പുരോഗതിയൊന്നും നടന്നിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോക ജനസംഖ്യയില്‍ മൂന്നില്‍ ഒരു ഭാഗം ഈ ഇരു രാജ്യങ്ങളിലുമാണുള്ളത്. ലോകത്തുള്ള 80 ശതമാനം നഗരങ്ങളിലെ ജനങ്ങളും അശുദ്ധവായുവാണ് ശ്വസിക്കുന്നതെന്ന് അടുത്തിടെ ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതില്‍ നിന്നും തന്നെ വ്യക്തമാണ് നഗരങ്ങളിലെ അന്തരീക്ഷ മലിനീകരണത്തിന്റെ അവസ്ഥ.
അന്തരീക്ഷ മലിനീകരണം മൂലമുള്ള കെടുതികള്‍ ലക്ഷത്തില്‍ 115 മുതല്‍ 138 പേര്‍ ഇന്ത്യയിലും ചൈനയിലുമായി അനുഭവിക്കുന്നുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. അതു പോലെ തന്നെ ലോകത്ത് ഏറ്റവും വരുമാനമുള്ള നാല് രാജ്യങ്ങളിലെ അന്തരീക്ഷ മലിനീകരണം മൂലമുള്ള മരണത്തേക്കാള്‍ ഇരട്ടിയാണ് ഇന്ത്യയില്‍ ഉണ്ടാവുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."