സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കും: മന്ത്രി
വളാഞ്ചേരി: കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാരുടെ ഓണറേറിയം ജൂണ്‍ ഒന്നു മുതല്‍ നാലായിരം രൂപയില്‍നിന്ന് ആറായിരം രൂപയായി വര്‍ധിപ്പിക്കുമെന്നു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍. വരൂ കേരളം കാണാം എന്ന കുടുംബശ്രീ പ്രവര്‍ത്തകരുടെ പഠനയാത്രയുടെ സംസ്ഥാനതല പരിപാടി വളാഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വളാഞ്ചേരി നഗരസഭാ ചെയര്‍പേഴ്സണ്‍ എം. ഷാഹിന ടീച്ചര്‍ അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷന് കോഡിനേറ്റര്‍ സി.കെ ഹേമലത, നഗരസഭാ വൈസ് ചെയര്മാന് കെ.വി ഉണ്ണികൃഷ്ണന്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ എന്‍.കെ ലീല സംസാരിച്ചു. യാത്രയുടെ ഫ്ളാഗ്ഓഫ് മന്ത്രി നിര്‍വഹിച്ചു. പെരുംമ്പടപ്പ്, പൊന്നാനി, തിരൂര്‍, കുറ്റിപ്പുറം ബ്ലോക്കുകളിലെ തെരെഞ്ഞെടുത്ത കുടുംബശ്രീ പ്രവര്‍ത്തകരാണ് യാത്രയില്‍ പങ്കെടുത്തത്. ആഢ്യന്‍പാറ വെള്ളച്ചാട്ടം, തേക്ക് മ്യൂസിയം, ലോകത്തിലെ ഏറ്റവും വലിയ തേക്ക്, പഴക്കമുള്ള തേക്ക്തോട്ടം എന്നിവ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."