HOME
DETAILS
MAL
ദിനപത്രത്തിനെതിരേ വക്കീല്‍ നോട്ടിസ്
backup
December 03 2016 | 22:12 PM
തിരൂര്‍: അടിസ്ഥാനരഹിതവും അപകീര്‍ത്തികരവുമായ വാര്‍ത്ത പ്രസിദ്ധീകരിച്ചെന്നു ചൂണ്ടിക്കാട്ടി സിറാജ് ദിനപത്രത്തിനെതിരേ വക്കീല്‍ നോട്ടിസ്.
തലക്കാട് പഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും തെക്കന്‍ കുറ്റൂര്‍ അന്‍സാറുല്‍ ഹുദാസംഘം മഹല്ല് കമ്മിറ്റി പ്രസിഡന്റും തിരൂര്‍ ബി.പി അങ്ങാടി ഗവ. ഗേള്‍സ് വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പി.ടി.എ പ്രസിഡന്റുമായിരുന്ന ചാത്തേരി മുഹമ്മദ് ബഷീറാണ് നോട്ടീസയച്ചത്.
തനിക്കും കുടുംബത്തിനും മാനഹാനിയുണ്ടാക്കിയ തെറ്റായ വാര്‍ത്ത തിരുത്തി പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ടു തിരൂരിലെ അഭിഭാഷകന് എം.പി ഹുസൈന് മുഖേനയാണ് നോട്ടീസയച്ചത്.
വിഷയത്തില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കുമെതിരേ ജില്ലാ പൊലിസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."