കോട്ടക്കല്‍ നഗരസഭയില്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കം
കോട്ടക്കല്‍: മേന്മയുള്ള വിദ്യാഭ്യാസം, നന്മയുള്ള വിദ്യാഭ്യാസം എന്ന പ്രമേയത്തില്‍ നഗരസഭ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി നഗരസഭയിലെ അധ്യാപകരുടെ സംഗമം ഇന്‍സ്പെയര്‍ ടീച്ചേഴ്സ് മീറ്റ് നടന്നു.
ഗവ.രാജാസ് സ്കൂളില്‍ നടന്ന സംഗമം പ്രൊഫ.കെ.കെ ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇന്‍സ്പയര്‍ പദ്ധതിയില്‍ നഗരസഭയിലെ സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലെ മുഴുവന്‍ സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തും. കാര്‍ഷികം, കായികം, ശാസ്ത്രം, സാങ്കേതികം, തൊഴില്‍, ദേശ സ്നേഹം, സഹജീവി സ്നേഹം എന്നിവയില്‍ പ്രത്യേക പരിശീലനങ്ങള്‍ നല്‍കും.
നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റിക്കു കീഴില്‍ അധ്യാപകരും വിദ്യാഭ്യാസ വിദഗ്ധരും ചേര്‍ന്നാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
നഗരസഭാ ചെയര്മാന് കെ.കെ നാസര്‍ അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്സണ്‍ ബുഷ്റ ഷബീര്‍, സ്ഥിരസമിതി അധ്യക്ഷന്മാരായ സാജിദ് മങ്ങാട്ടില്‍, കെ.വി മോഹന്‍കുമാര്‍ ഐ.എ.എസ്, കുരുണിയന് ബഷീര്‍, കെ.പി ഇസ്മാഈല്‍, സക്കറിയ, കെ.പി സുകുമാരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."