എല്ലാവരും കൈകോര്‍ത്തു; ആവളപാണ്ടിയില്‍ കൃഷിയിറക്കാന്‍
പേരാമ്പ്ര: നെല്ല് വര്‍ഷമായി ആചരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ജില്ലയിലെ പ്രധാന നെല്ലറയായ ആവളയില്‍ 'നെല്ല് നമ്മുടെ അന്നം, എല്ലാവരും പാടത്തേക്ക് 'എന്ന സന്ദേശത്തോടെ പേരാമ്പ്ര തരിശുരഹിത മണ്ഡലമാക്കുക എന്ന ലക്ഷ്യത്തിനായി കൈകോര്‍ത്തപ്പോള്‍ നാടിന്റെ കൂട്ടായ്മയില്‍ നടീല്‍ ഉത്സവം ശ്രദ്ധേയമായി. പേരാമ്പ്ര മണ്ഡലത്തിലെ നെല്ലറകളായ ആവളപാണ്ടി, കരുവോട് ചിറ, വെളിയണ്ണൂര്‍ ചെല്ലി എന്നിവിടങ്ങളില്‍ നിന്ന് 30 വര്‍ഷം മുന്‍പ് നെല്ല് ഉല്പാദിപ്പിച്ച് കയറ്റുമതി ചെയ്തിരുന്നു.
കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഇടതുകര കനാല്‍ ചോര്‍ച്ചയും സബ് കനാലുകളുടെ പണി നിലച്ചതും കാരണം പാടശേഖരങ്ങളില്‍ കൃഷിയിറക്കാതെയായി. ഇത്തവണ മന്ത്രി ടി.പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ പേരാമ്പ്ര വികസന മിഷന് തരിശുപാടങ്ങളില്‍ കൃഷിയിറക്കുന്നതിന് മുന്‍ഗണന നല്‍കിയതോടെയാണ് പാടശേഖരങ്ങളില്‍ കൃഷിയിറക്കാന്‍ കുട്ടായ്മകള്‍ രൂപപ്പെട്ടത്. നെല്ല് നമ്മുടെ അന്നം, എല്ലാരും പാടത്തേക്ക് എന്ന ക്യാംപയിന് നടത്തി ചെറുവണ്ണൂര്‍ പഞ്ചായത്ത് നേതൃത്വത്തില്‍ ആവളപാണ്ടിയിലും കരുവോട് ചിറയിലും കൃഷിയിറക്കാന്‍ മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ഡോ. ജയകുമാരന്റെ നേതൃത്വത്തിലുള്ള ഭക്ഷ്യ സുരക്ഷാസേന, ആത്മപദ്ധതി, കൃഷി വകുപ്പ് ഉദ്യോഗസ്ഥന്മാര്, ആഗ്രോ സര്‍വിസ് സെന്റര്‍, പാടശേഖര സമിതികള്‍, മൈനര്‍ ഇറിഗേഷന്‍, സന്നദ്ധ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഒപ്പം കര്‍ഷകരും നാട്ടുകാരും കൈകോര്‍ത്തു.
ആവളപാണ്ടിയിലെ പായല്‍, ചല്ലി, വലിയ തോതില്‍ വളര്‍ന്ന പുല്ലുകള്‍, പാടശേഖരത്തില്‍ നിറഞ്ഞ കുപ്പികളും പ്ലാസ്റ്റിക്കുകളും ശുചീകരണം സി.പി.എം നേതൃത്വത്തില്‍ പൂര്‍ത്തിയാക്കി. ഇതോടെ 727 ഏക്കര്‍ തരിശ് പാടം ഈ വര്‍ഷം കതിരണിയുമെന്ന് പ്രതീക്ഷിക്കുകയാണ്. ആവള ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ് വളണ്ടിയര്‍മാരും വിദ്യാര്‍ഥികളും പാടത്തിറങ്ങാന്‍ സദാ രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."