കൊടുവള്ളിയില്‍ ഗതാഗത നിയമലംഘനങ്ങള്‍ ഇനി കാമറ 'പിടിക്കും'
കൊടുവള്ളി: ജോയിന്റ് ആര്.ടി ഓഫിസിനു കീഴില്‍ മോട്ടോര്‍ വാഹന നിയമ ലംഘനങ്ങള്‍ തടയുന്നതിനായി പുതിയ സംവിധാനം ആരംഭിച്ചു. ഹെല്‍മെറ്റ് ധരിക്കാതെയും രണ്ടില്‍ കൂടുതല്‍ ആളുകളെ കയറ്റിയും ബൈക്കോടിക്കുന്നവരെയും, റോഡില്‍ അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവരെയും, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെയും കാമറയില്‍ പകര്‍ത്തി വാഹന ഉടമകള്‍ക്കു ചിത്ര സഹിതം നോട്ടിസ് അയക്കുന്ന സംവിധാനമാണ് ആരംഭിച്ചത്.
ഇരുചക്ര വാഹനങ്ങള്‍ ഉദ്യോഗസ്ഥര്‍ കൈകാണിച്ചിട്ടും നിര്‍ത്താതെ പോവുന്നതും അപകടകരമായ തീതിയില്‍ ഓടിച്ചുപോവുന്നതും പതിവായ സാഹചര്യത്തിലാണു പുതിയ രീതി ആവിഷ്കരിച്ചത്.
നോട്ടിസ് ലഭിക്കുന്ന വാഹന ഉടമകള്‍ക്കു പിഴ ഓഫിസ് സമയങ്ങളില്‍ അടക്കാവുന്നതാണെന്നും പിഴ അടക്കാത്ത വാഹന ഉടമകള്‍ക്കെതിരേ പ്രോസിക്യൂഷന് നടപടികള്‍ സ്വീകരിക്കുമെന്നും ജോയിന്റ് ആര്.ടി.ഒ സി.വി.എം ശരീഫ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."