സബ് ഡിവിഷന് നടത്തിയ സ്ഥലം പൊതുമരാമത്ത് വകുപ്പിന് കൈമാറി
കണിയാമ്പറ്റ: ഗ്രാമ പഞ്ചായത്തിലെ കൂടോത്തുമ്മല്‍ - കാവടം - വേലിയമ്പം റോഡ് പ്രവൃത്തിക്ക് ആവശ്യമായതും കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന്റെ പേരില്‍ സബ് ഡിവിഷന് നടത്തിയതുമായ റോഡ് ഭാഗം സംബന്ധിച്ച രേഖകള്‍ പൊതുമരാമത്ത് വകുപ്പിന് കൈമാറി. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലൂടെ കടന്നുപോകുന്ന കൂടോത്തുമ്മല്‍ - കാവടം - വേലിയമ്പം റോഡ് പ്രവൃത്തിക്ക് ആവശ്യമായ സ്ഥലം 2009 ല്‍ പൊതുമരാമത്ത് വകുപ്പിന് കൈമാറുകയും 2010-2011 വര്‍ഷത്തെ പദ്ധതിയില്‍ 9 കോടി രൂപ അടങ്കലില്‍ പൊതുമരാമത്ത് വകുപ്പ് പദ്ധതി തയ്യാറാക്കി പ്രവൃത്തി ആരംഭിക്കുകയും അപ്രോച്ച് റോഡിനുള്ള പാലങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തതാണ്. റോഡിന് ആവശ്യമായ രേഖകള്‍ കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കടവന്‍ ഹംസ പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അഭിലാഷിന് കൈമാറി. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡ് ഷീല രാമദാസ്, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് കെ. എം. ഫൈസല്‍, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശകുന്തള സജീവന്, പനമരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പൗലോസ് കുറുമ്പേമഠം, പഞ്ചായത്ത് അംഗങ്ങളായ മേരി ഐമനച്ചിറ, ടി. കെ. സരിത, റഹിയാനത്ത് മുഹമ്മദ്, സി. ജെ. ജോ എന്നിവരും പൊതുപ്രവര്‍ത്തകരായ സി. സുരേഷ്ബാബു, സണ്ണി ഡാനിയേല്‍, സണ്ണി ഐക്കരക്കുടി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."