കടമാന്‍തോട് പദ്ധതി ആരംഭിക്കണമെന്ന്
പുല്‍പ്പള്ളി: രൂക്ഷമായ വരള്‍ച്ചയെ പ്രതിരോധിക്കുന്നതിനും കാര്‍ഷിക മേഖലയെ സംരക്ഷിക്കുന്നതിനും കടമാന്‍തോട് ജലസേചന പദ്ധതി ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യം. ജനങ്ങളെ കുടിയിറക്കാതെ ചെറുപദ്ധതികള്‍ നടപ്പിലാക്കി ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിച്ചാല്‍ മാത്രമെ മേഖലയിലെ വരള്‍ച്ചയ്ക്ക് പരിഹാരം കാണാന്‍ കഴിയൂ. എന്നാല്‍ ഇത്തരം പദ്ധതികള്‍ ആരംഭിക്കുന്നതിന് അധികാരികളുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയുമുണ്ടാകുന്നില്ല.
കടമാന്‍തോട്, മുദ്ദള്ളിതോട്, കന്നാരംപുഴ തുടങ്ങിയ പ്രദേശങ്ങളില്‍ അരകിലോമീറ്റര്‍ ഇടവിട്ട് ചെറുതടയണകള്‍ നിര്‍മിച്ച്, പാഴായി ഒഴുകുന്ന വെള്ളം സംഭരിക്കാന്‍ അധികൃതര്‍ തയാറാകണം. ചണ്ണോത്തുകൊല്ലി തലക്കുളം നിര്‍മാണ പദ്ധതിക്ക് തുക അനുവദിക്കുന്നതില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ അമാന്തം കാണിക്കുകയാണെന്ന് ആരോപണമുയര്‍ന്നിട്ടും അധികൃതര്‍ പദ്ധതി നടപ്പിലാക്കാന്‍ തയ്യാറാകുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. വര്‍ഷാവര്‍ഷം കോടികള്‍ നഷ്ടപരിഹാരം നല്‍കുന്നുണ്ടെങ്കിലും വരള്‍ച്ചയെ ശാശ്വതമായി പ്രതിരോധിക്കുന്നതിന് ആവശ്യമായ ദീര്‍ഘകാല പദ്ധതികളാണ് ആവശ്യമെന്ന് കര്‍ഷകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."