തോടുകളുടെ നശീകരണം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും: കൊടിക്കുന്നില്‍
കോട്ടയം: ജില്ലയില്‍ നാശോന്മേുഖമായിരിക്കുന്ന തോടുകള്‍ സംരക്ഷിക്കുന്നതിന് പദ്ധതിയാവിഷ്‌കരിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. സുപ്രഭാതം പ്രസിദ്ധീകരിച്ച പുനര്‍ജ്ജനി തേടുന്ന ജലാശയങ്ങള്‍ എന്ന പരമ്പരയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ കേരളത്തിലെ തോടുകള്‍ നേരിടുന്ന പ്രധാന വെല്ലുവിളി പോളകള്‍ തിങ്ങി നിറയുന്നതാണ്. ഇത്തരത്തിലുള്ള പ്രശ്‌നത്തില്‍ ശാശ്വത പരിഹാരം കാണേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ദിനംപ്രതി മലിനമായിക്കൊണ്ടിരിക്കുന്ന തോടുകളും കുളങ്ങളും സംരക്ഷിച്ചുകൊണ്ട് അവ വരും തലമുറയ്ക്കു കൈമാറാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിക്ക് പൊതുജനങ്ങളുടെ സഹകരണമുണ്ടായാലെ പുഴകളെ സംരക്ഷിക്കാന്‍ സാധിക്കുകയുള്ളു. ചങ്ങനാശേരിയിലെ എ.സി കനാല്‍ ദേശിയജലപാതയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതി പ്രഖ്യാപനം വന്നാല്‍ ചങ്ങനാശേരിയുടെ മുഖച്ഛായ തന്നെ മാറുന്ന പദ്ധതിയാകുമത്.
കൂടാതെ, ഇത്തരത്തില്‍ ഒരു പദ്ധതി നടപ്പാകുന്നതോടെ ആലപ്പുഴ- ചങ്ങനാശേരികനാലിലെ പോള നീക്കം ചെയ്യാനാകുമെന്നും എം.പി പറഞ്ഞു. ബോട്ട് സര്‍വ്വീസ് ആരംഭിക്കുമ്പോള്‍ സ്വാഭാവികമായും പോളകള്‍ നീക്കം ചെയ്ത് സഞ്ചാരം സുഗമമാക്കേണ്ടതും അിവാര്യമാണ്. ദേശിയപാതയില്‍ എ.സി കനാല്‍കൂടി എത്തുന്നതോടെ ടൂറിസം മേഖലയിലും വന്‍ മുന്നേറ്റമാകും ഉണ്ടാകുക.ഒരുകാലത്ത് ഗ്രാമീണവാസികള്‍ക്ക് ഏറെ പ്രയോജനകരമായിരുന്ന തോടുകള്‍ സംരക്ഷിക്കുന്നതിനുവേണ്ട നടപടികള്‍ കൈക്കൊള്ളുവാന്‍ എം.പിയെന്ന നിലയില്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ ഇക്കാര്യങ്ങള്‍ പെടുത്തുമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."