അംഗ പരിമിതര്‍ കലക്ടര്‍ക്ക് നിവേദനം നല്‍കി
കൊല്ലം: അംഗപരിമിതര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഓള്‍ കേരളാ വീല്‍ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍ ഭിന്നശേഷി ദിനമായ ഇന്നലെ ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി.
അപകടം മൂലം നട്ടെല്ലിന് ക്ഷതം സംഭവിച്ചവരും പോളിയോ ബാധിച്ച് ശരീരം തളര്‍ന്നവരും സമാന രീതിയില്‍ വീല്‍ചെയറില്‍ കഴിയുന്നവരാണ് അംഗങ്ങള്‍. സര്‍ക്കാര്‍ ഓഫീസുകളിലും മറ്റു പൊതു സ്ഥലങ്ങളിലും വീല്‍ചെയര്‍ റാംപ് നിര്‍മ്മിക്കുക,അംഗപരിമിതര്‍ക്ക് വീടുകളില്‍ എത്താന്‍ വഴി സൗകര്യം ഒരുക്കുക, വീല്‍ചെയറില്‍ സഞ്ചരിക്കാന്‍ കഴിയുന്ന രീതിയില്‍ പൊതു സ്ഥലങ്ങളില്‍ ശൗചാലയങ്ങള്‍ നിര്‍മ്മിക്കുക, പി. എസ്.സി സംവരണം 5ശതമാനമായി ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനനമാണ് നല്‍കിയത്.ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് തെങ്ങിലഴികത്തിന്റെ നേതൃത്വം നല്‍കി. അസി.കലക്ടര്‍ ആശ അജിത്ത് നിവേദനം സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."