വെള്ളായണി കായല്‍: സര്‍വേ റിപ്പോര്‍ട്ട് 13ന് സമര്‍പ്പിക്കും
തിരുവനന്തപുരം: വെള്ളായണിയില്‍ കായല്‍ കൈയേറിയ കൃഷിഭൂമി സംബന്ധിച്ച സര്‍വേ റിപ്പോര്‍ട്ട് 13ന് സമര്‍പ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
വെള്ളായണി കായലിലെ വെള്ളം കയറി കൃഷി ഭൂമി നഷ്ടപ്പെട്ടവരുടെ പ്രതിനിധികളുമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് കലക്ടര്‍ ഇക്കാര്യം അറിയിച്ചത്.
കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കുന്നതിനായി ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പഠിച്ച് കുറ്റമറ്റ നിലയില്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍വേ പ്രകാരം വെങ്ങാനൂര്‍, കല്ലിയൂര്‍ ഗ്രാമപഞ്ചായത്തുകളിലായി 625 കര്‍ഷകരുടെ 87.19 ഹെക്ടര്‍ ഭൂമി വെള്ളത്തിനടിയിലായതായി കണക്കാക്കിയിട്ടുണ്ട്. കല്ലിയൂരില്‍ 463 പേര്‍ക്ക് 66.02 ഹെക്ടര്‍ ഭൂമിയും വെങ്ങാനൂരില്‍ 162 പേര്‍ക്ക് 21.17 ഹെക്ടര്‍ ഭൂമിയുമാണ് നഷ്ടപ്പെട്ടത്. 33 അനധികൃത കൈയേറ്റങ്ങള്‍ കണ്ടെത്തി. 1.9 ഏക്കര്‍ വരുന്ന കയ്യേറ്റ ഭൂമി ഒഴിപ്പിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുന്നതിന് കല്ലിയൂര്‍, വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജൈവകൃഷി രീതി അവംലംബിച്ച് കായല്‍ വെള്ളം രാസമാലിന്യ മുക്തമാക്കണമെന്ന പാടശേഖര സമിതിയുടെ ആവശ്യത്തിന് വെങ്ങാനൂര്‍, കല്ലിയൂര്‍ പഞ്ചായത്തുകള്‍ ജൈവ കാര്‍ഷിക രീതികളിലേക്ക് മാറിയതോടെ ഏറെക്കുറെ പരിഹാരമായെന്ന് യോഗത്തില്‍ പങ്കെടുത്ത മുന്‍ എം.എല്‍.എ ജമീലാ പ്രകാശം പറഞ്ഞു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, ഡെപ്യൂട്ടി കലക്ടര്‍ ആര്‍. രഘുപതി, കൃഷിഭൂമി നഷ്ടമായവരുടെ പ്രതിനിധികള്‍, പഞ്ചായത്തുകളുടെ പ്രതിനിധികള്‍, പാടശേഖരസമിതികളുടെ പ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."