ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിന് കൂട്ടായ പ്രവര്‍ത്തനം ആവശ്യം: മന്ത്രി
തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിച്ച് അവരെ മുഖ്യധാരയിലേക്ക് കൂട്ടികൊണ്ടുവരുന്നതിന് സമൂഹത്തിലെ വിവിധതലങ്ങളിലുള്ളവരുടെ കൂട്ടായ ശ്രമം ആവശ്യമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തും സാമൂഹിക നീതിവകുപ്പും സംഘടിപ്പിച്ച ലോക ഭിന്നശേഷി ദിനാചരണം ചാല ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന്റെ പലഭാഗങ്ങളിലും സവിശേഷ കഴിവുള്ള ഭിന്നശേഷിക്കാരായ കുട്ടികളും മുതിര്‍ന്നവരും പൂമുഖത്തേക്ക് പ്രവേശിക്കുന്നതിനു പോലും അനുവാദമില്ലാതെ പിന്നാമ്പുറങ്ങളില്‍ തളച്ചിടപ്പെടുന്നുണ്ട്. കേരളത്തില്‍ ഇത്തരം അവസ്ഥകള്‍ക്ക് വലിയമാറ്റം വന്നിട്ടുണ്ടെന്നും സന്നദ്ധ പ്രസ്ഥാനങ്ങളും അവയെ സഹായിച്ചുകൊണ്ട് സര്‍ക്കാരും ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങളെ ഗൗരവത്തോടെ സമീപിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സഹതാപമോ അനുതാപമോ അനുകമ്പയോ അല്ല അവര്‍ക്ക് അര്‍ഹമായ പരിഗണന ലഭ്യമാക്കുകയാണ് ചെയ്യേണ്ടത്. അതിനാവശ്യമായ പ്രവര്‍ത്തന പദ്ധതികള്‍ സാമൂഹിക നീതി വകുപ്പിലൂടെ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി പതാകയുയര്‍ത്തി. രണ്ടായിരത്തോളം ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാ കായിക മത്സരങ്ങളും ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചു.
ചടങ്ങില്‍ ഭിന്നശേഷിക്കാരായ മുതിര്‍ന്ന പൗരന്‍മാരെ മേയര്‍ വി.കെ പ്രശാന്ത് ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ മധു അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജാ ബീഗം, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഡോ. ഗീതാ രാജശേഖരന്‍, വി. രഞ്ജിത്ത്, അഡ്വ. എസ്.കെ പ്രീജ, മെമ്പര്‍മാരായ ആനാട് ജയന്‍, ലതകുമാരി, നഗരസഭാ കൗണ്‍സിലര്‍ എസ്.കെ.പി രമേശ്, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ബിന്ദു ഗോപിനാഥ്, വികലാംഗ ക്ഷേമ കേര്‍പറേഷന്‍ ചെയര്‍മാന്‍ പരശുവയ്ക്കല്‍ മോഹന്‍, ഭിന്നശേഷിക്കാരുടെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് വഞ്ചിയൂര്‍ മോഹനന്‍ നായര്‍, കൊറ്റാമം വിമല്‍കുമാര്‍, വി. പ്രേമന്‍, വെങ്ങാനൂര്‍ വിദ്യാധരന്‍, സ്റ്റീഫന്‍, കുര്യാത്തി ഷാജി, കെ. മൊയ്തീന്‍ കുട്ടി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."