HOME
DETAILS
MAL
മുസ്‌ലിം അസോസിയേഷന്‍ മെമ്പര്‍ഷിപ്പ് വിതരണത്തിന് കോടതി സ്‌റ്റേ
backup
December 04 2016 | 00:12 AM
തിരുവനന്തപുരം: മുസ്‌ലിം അസോസിയേഷനില്‍ പുതുതായി അംഗങ്ങളെ ചേര്‍ക്കുന്നതും നിയമം ഭേദഗതി ചെയ്യാനുള്ള നടപടിയും താല്‍ക്കാലികമായി തടഞ്ഞുകൊണ്ട് മുന്‍സിഫ് കോടതിയുടെ സ്റ്റേ. ഇതുസംബന്ധിച്ച് അസോസിയേഷന്‍ പ്രസിഡന്റ് ഇ .എം .നജീബ്, സെക്രട്ടറി പി .എം. പരീത്ബാവാഖാന്‍ എന്നിവര്‍ക്ക് നോട്ടീസയക്കാന്‍ തിരുവനന്തപുരം അഡീഷനല്‍ മുന്‍സിഫ് കോടതി ഉത്തരവിട്ടു.
ജനറല്‍ബോഡി തീരുമാനത്തിന് ഘടകവിരുദ്ധമായി അംഗങ്ങളെ ചേര്‍ക്കുന്നതും വഴിവിട്ടനിയമ ഭേദഗതി നടപ്പിലാക്കുന്നതും തടയണമെന്നാവശ്യപ്പെട്ട് പ്രൊഫസര്‍ ഇ .ബഷീര്‍, മുഹമ്മദ് ഹസം എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."