HOME
DETAILS

മുന്തിരി: ആയുര്‍വേദ ഫലം

  
backup
December 04 2016 | 00:12 AM

%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf-%e0%b4%86%e0%b4%af%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87%e0%b4%a6-%e0%b4%ab%e0%b4%b2%e0%b4%82

വെറുമൊരു പഴമെന്നതിനപ്പുറം മനുഷ്യന്റെ കാല്‍പ്പനികതയേയും സൗന്ദര്യാസ്വാദനക്ഷമതയുടെയും ചില്ലകളിലേക്ക് പടര്‍ന്നു കയറിയ ചെടിയാണ് മുന്തിരി. മുന്തിരിയുടെ ജ•ദേശം അര്‍മീനിയ ആണെന്ന് വിശ്വസിക്കപ്പെടുന്നു. പശ്ചിമേഷ്യയിലും യൂറോപ്പിലും ഇത് വ്യാപകമായി കൃഷി ചെയ്തുവരുന്നു. ലോകമാകെയുള്ള ക്രിസ്തീയ ദേവാലയങ്ങളിലെ ആരാധനാക്രമത്തില്‍ മുന്തിരിവീഞ്ഞ് ഒരു പ്രധാന ഘടകമാണ്.
കേരളത്തില്‍ മുന്തിരി കൃഷിചെയ്യുന്നില്ലെങ്കിലും സുലഭമായി ലഭിക്കുന്നുണ്ട്. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഹിമാചല്‍പ്രദേശ്, കശ്മിര്‍, എന്നിവിടങ്ങളില്‍ മുന്തിരി വന്‍തോതില്‍ കൃഷി ചെയ്യുന്നു. പ്രധാനമായും മൂന്നു തരത്തിലുള്ള മുന്തിരിയാണ് കേരളത്തില്‍ ലഭ്യമാകുന്നത്. കറുപ്പ് അഥവാ വയലറ്റ്, പച്ച, കുരു ഇല്ലാത്ത പച്ച എന്നിവയാണവ.

 


ഔഷധഗുണങ്ങള്‍


പലവിധ രക്തരോഗങ്ങള്‍ക്കും മറ്റു അസുഖങ്ങള്‍ക്കും മുന്തിരി ഫലപ്രദമായ ഒരു ഔഷധമാണ്.

  • സ്ത്രീകള്‍ക്കുണ്ടാകുന്ന ആര്‍ത്തവസംബന്ധമായ തകരാറുകള്‍ യുവതികളില്‍ കണ്ടുവരുന്ന ഹിസ്റ്റീരിയ എന്നിവയ്ക്ക് ഈ പഴം ഔഷധമായി ഉപയോഗിക്കാറുണ്ട്.
  • രക്തക്കുറവുമൂലമുള്ള വിളര്‍ച്ചയ്ക്ക് മുന്തിരി അത്യുത്തമമാണ്. ദഹനപ്രക്രിയയെ വളരെയധികം സഹായിക്കുന്ന ഈ പഴം അഗ്നിമാന്ദ്യം ഉള്ളവര്‍ക്ക് ഒഴിച്ചുകൂടാനാവാത്തതാണ്.
  • ശരിയായ ശോധനയില്ലാതെ, ആഹാരത്തോടു വിരക്തി തോന്നുന്നവര്‍ നിത്യവും മുന്തിരി കഴിച്ചു നോക്കൂ… ഫലം ഉറപ്പാണ്.
  • തലവേദന, ചെന്നിക്കുത്ത്, ഹൃദയപേശികള്‍ക്കുണ്ടാകുന്ന വേദന, നെഞ്ചിടിപ്പ് എന്നിവക്ക് മുന്തിരിനീര് ആശ്വാസം നല്‍കും.
  • രക്തപിത്തത്തിന് ഉണങ്ങിയ മുന്തിരി കുരുവും ഞെട്ടുംകളഞ്ഞ് കഷായം വച്ച് പഞ്ചസാര ചേര്‍ത്ത് കുടിച്ചാല്‍ മതി, രോഗം ശമിക്കും, കടുക്ക, തേന്‍, മുന്തിരി എന്നിവ ചേര്‍ത്ത് കഴിച്ചാല്‍ അമ്ലപിത്തം മാറിക്കിട്ടും.
  • മുന്തിരി, കരിഞ്ചീരകം, നെല്‍പ്പൊരി എന്നിവ കഷായം വച്ച് ഏലത്തരി മേമ്പൊടി ചേര്‍ത്തു കഴിച്ചാല്‍ വിക്ക് കുറയുമെന്ന് ആയുര്‍വേദാചാര്യന്മാര്‍ പറയുന്നു.
  • മുന്തിരി, അമൃത്, കുമിള്‍ വേര്, ബ്രഹ്മി, നറുനീണ്ടിക്കിഴങ്ങ് എന്നിവ കഷായം വച്ച് ശര്‍ക്കര മേമ്പൊടിയായി ചേര്‍ത്ത് കഴിച്ചാല്‍ വാതപ്പനിക്ക് ആശ്വാസം ലഭിക്കും.
  • മൂക്കില്‍ നിന്നുള്ള രക്തപ്രവാഹം ശമിക്കാന്‍ മുന്തിരി നീരുകൊണ്ട് നസ്യം ചെയ്താല്‍ മതി.
  • ആയൂര്‍വ്വേദത്തില്‍ ഇത് ഫലവര്‍ഗ്ഗത്തില്‍പ്പെടുന്നു. ശരീര പുഷ്ടിയും ഉ•േഷവും ഇത് പ്രദാനം ചെയ്യുന്നു. മുന്തിരി മൂത്രദോഷവും തണ്ണീര്‍ദാഹവും ശമിപ്പിക്കും. ആയൂര്‍വ്വേദ വിധികളില്‍ പ്രധാനമായും ഉപയോഗിക്കുന്നത് ഉണക്കമുന്തിരിയാണ്.
  • ആസ്തമക്ക് നിത്യവും മുന്തിരിച്ചാര്‍ കുടിക്കുന്നത് ഉത്തമമാണ്.
  • ഉണക്കമുന്തിരിയും മുന്തിരിച്ചാറും മഞ്ഞപിത്തത്തിനെതിരായ ഔഷധമാണ്.
  • വിരേചനത്തിനും ആന്തരരോഗങ്ങള്‍ക്കുമെതിരെ ഭക്ഷണപാനീയമായി മുന്തിരി ഉപയോഗിക്കാം.


    default


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലംചിറയിൽ നീന്തുന്നതിനിടെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  12 days ago
No Image

തിരുവണ്ണാമലൈ ഉരുള്‍പൊട്ടലിൽ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി

National
  •  12 days ago
No Image

ബിജെപി വനിതാ നേതാവിന്റെ ആത്മഹത്യ; വലിയ സമ്മര്‍ദ്ദത്തിലെന്ന് സഹനേതാവിനോട് പറഞ്ഞിരുന്നതായി പൊലിസ്

National
  •  12 days ago
No Image

വർക്കലയിൽ സ്കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; ഓട്ടോറിക്ഷ ഡ്രൈവർക്ക് ​ഗുരുതരപരിക്ക്

Kerala
  •  12 days ago
No Image

'ബർഗർ കിങ്' വിവാദം; 30 വർഷമായി പ്രവർത്തിക്കുന്ന റസ്റ്റോറന്റിന്റെ പേരിന് താൽക്കാലിക വിലക്കേർപ്പെടുത്തി കോടതി

National
  •  12 days ago
No Image

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദം; കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർട്ട്

Kerala
  •  12 days ago
No Image

കനത്ത മഴ: തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  12 days ago
No Image

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് വി.ഡി സതീശന്‍; സംസ്ഥാന വ്യാപക സമരത്തിനൊരുങ്ങി കോണ്‍ഗ്രസ്

Kerala
  •  12 days ago
No Image

ട്രോളി ബാഗില്‍ പണം കടത്തിയതിന് തെളിവില്ല; തുടരന്വേഷണം വേണ്ടെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

Kerala
  •  12 days ago
No Image

ഗസ്സയിലെ അക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജിസിസി നേതാക്കള്‍

Kuwait
  •  12 days ago