പി.എസ്.സി ലിസ്റ്റില്‍ ആദ്യ നിയമനം ഭിന്നശേഷിക്കാര്‍ക്ക്: മന്ത്രി ശൈലജ
കണ്ണൂര്‍: പി.എസ്.സി ലിസ്റ്റില്‍ നിന്നുള്ള ആദ്യ നിയമനം ഭിന്നശേഷിക്കാര്‍ക്ക് ലഭിക്കും വിധം സംവരണ ചട്ടങ്ങളില്‍ മാറ്റം വരുത്തിയതായി മന്ത്രി കെ.കെ ശൈലജ. കണ്ണൂര്‍ ജൂബിലി ഹാളില്‍ ലോക ഭിന്നശേഷി സംസ്ഥാനതല ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പി.എസ്.സി റൊട്ടേഷന്‍ ചാര്‍ട്ടില്‍ ഭേദഗതി വരുത്തിയാണ് ഇത് സാധ്യമാക്കിയത്. സര്‍ക്കാര്‍ ജോലികളില്‍ ഭിന്നശേഷിക്കാര്‍ക്ക് മൂന്നു ശതമാനം സംവരണമുണ്ടെങ്കിലും അവയിലേറെയും ഒഴിഞ്ഞുകിടക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ചുരുങ്ങിയത്100 ദിവസമെങ്കിലും സര്‍വിസുള്ള താല്‍ക്കാലിക ജോലിക്കാരായ ഭിന്നശേഷിക്കാരെ സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തയാറായി വരുന്നു. എട്ട് ലക്ഷത്തോളം ഭിന്നശേഷിക്കാര്‍ക്ക് രാജ്യത്തെവിടെയും ആനുകൂല്യങ്ങള്‍ ലഭിക്കാനുതകുംവിധം പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് രണ്ട് മാസത്തിനകം വിതരണം ചെയ്യും. രണ്ട് ലക്ഷം രൂപയുടെ ചികില്‍സാ സഹായം ലഭിക്കുന്ന സ്വാവലംബന്‍ പദ്ധതിയില്‍ നിര്‍ധനരുടെ പ്രീമിയം സര്‍ക്കാര്‍ അടക്കുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."