കേരള കോണ്‍ഗ്രസ് ബി, കേരള കോണ്‍ഗ്രസ് സെക്യുലര്‍ സ്കറിയ വിഭാഗവുമായി ലയിക്കുന്നു
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(ബി), കേരള കോണ്‍ഗ്രസ് സെക്യുലര്‍ (ജോണ്‍ വിഭാഗം) എന്നീ സംഘടനകള്‍ കേരളാ കോണ്‍ഗ്രസ് സ്കറിയ വിഭാഗവുമായി ലയിക്കുന്നു. നിലവില്‍ എല്‍.ഡി.എഫ് ഘടകകക്ഷിയായ സ്കറിയ വിഭാഗം ശക്തിപ്പെടുത്തണമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്‍ദേശ പ്രകാരമാണ് ഇടതു പിന്തുണയുള്ള മറ്റു കേരള കോണ്‍ഗ്രസ് വിഭാഗവുമായി ലയിക്കാന്‍ തീരുമാനിച്ചതെന്നറിയുന്നു. ബോര്‍ഡ്, കോര്‍പറേഷനില്‍ തങ്ങളെ കൂടി പരിഗണിക്കണമെന്നാവശ്യപ്പെട്ടു നേരത്തെ കേരള കോണ്‍ഗ്രസ് (ബി) ചെയര്മാന് ആര്.ബാലകൃഷ്ണപിള്ള കോടിയേരിയെ സമീപിച്ചിരുന്നു.
ജനുവരി ആദ്യവാരം ലയന സമ്മേളനം നടത്താനുള്ള തയ്യാറെടുപ്പിലാണു സ്കറിയ വിഭാഗം. കഴിഞ്ഞ ആറു മാസമായി നടക്കുന്ന ചര്‍ച്ചകള്‍ക്കൊടുവിലാണു ലയന തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്. പി.സി ജോര്‍ജിനെ പുറത്താക്കി സെക്യുലര്‍ പാര്‍ട്ടി പിടിച്ചെടുത്ത ജോണ്‍ മരിക്കുന്നതിനു മുന്‍പുതന്നെ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."