HOME
DETAILS
MAL
അന്തിമ ഗുണഭോക്തൃപട്ടിക സമയപരിധിക്കുള്ളില്‍ അംഗീകരിക്കാന്‍ നിര്‍ദേശം
backup
December 04 2016 | 05:12 AM
തിരുവനന്തപുരം: ദേശീയ ഭക്ഷ്യഭദ്രതാ നിയമം 2013 പ്രകാരമുള്ള ഗുണഭോക്താക്കളുടെ അന്തിമ പട്ടിക എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സമയപരിധിക്കുള്ളില്‍ അംഗീകരിച്ചു നല്കുന്നതിനുവേണ്ട നടപടി സ്വീകരിക്കണമെന്നു സര്‍ക്കാര്‍ അറിയിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി ചെയര്‍മാനായും റേഷനിങ് ഇന്‍സ്പെക്ടര്‍ കണ്‍വീനറായും വില്ലേജ് ഓഫിസര്‍, ഐ.സി.ഡി.എസ് ഓഫിസര്‍ അംഗങ്ങളുമായ വെരിഫിക്കേഷന് കമ്മിറ്റി കരടു പട്ടികയിലെ പരാതികളും അവകാശവാദങ്ങളും പരിശോധിച്ചുവരികയാണ്.
അപ്രകാരം തയ്യാറാക്കുന്ന അന്തിമ ഗുണഭോക്തൃ പട്ടിക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അംഗീകരിച്ചു പ്രമേയം പാസാക്കണമെന്നു നിയമം അനുശാസിക്കുന്നു. ഇതിനു സമയക്രമം നിശ്ചയിച്ച് ഉത്തരവു പുറപ്പെടുവിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."