നോട്ട് പ്രതിസന്ധി: കോണ്‍ഗ്രസ് നാളെ കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകള്‍ പിക്കറ്റ് ചെയ്യും
തിരുവനന്തപുരം: നോട്ട് അസാധുവാക്കല്‍ വഴി ജനങ്ങളെ പ്രതിസന്ധിയിലാക്കിയ കേന്ദ്ര സര്‍ക്കാരിനെതിരേ കോണ്‍ഗ്രസ് നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി നാളെ സംസ്ഥാനത്തെ നിശ്ചയിക്കപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകള്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ പിക്കറ്റ് ചെയ്യുമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍.
രാഷ്ട്രീയനേട്ടം ലക്ഷ്യംവച്ച് വേണ്ടത്ര കരുതല്‍ നടപടികളില്ലാതെ നോട്ട് പിന്‍വലിക്കുന്നതില്‍ എടുത്തുചാട്ടം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനങ്ങളുടെ ജീവിതം താറുമാറാക്കിയിരിക്കുകയാണ്.
സര്‍ക്കാര്‍ ജീവനക്കാര്‍, കര്‍ഷകര്‍, തൊഴിലാളികള്‍, കച്ചവടക്കാര്‍, പെന്‍ഷന്‍കാര്‍ തുടങ്ങി എല്ലാ വിഭാഗങ്ങളില്‍പെട്ടവര്‍ക്കും അവര്‍ക്ക് അവകാശപ്പെട്ട പണം പോലും കൈകാര്യം ചെയ്യാന്‍ സാധിക്കാത്ത ദുരവസ്ഥയ്ക്കു പരിഹാരം കാണാന്‍ യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാവാത്തത് വന്‍ ജനരോഷത്തിന് ഇടയാക്കിയിട്ടുണ്ട്. മോദിയുടെ നടപടി മൂലം നട്ടംതിരിയുന്ന ജനങ്ങളെ റേഷന്‍ വിതരണം അവതാളത്തിലാക്കി സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ദ്രോഹിക്കുകയാണ്. ജനങ്ങള്‍ക്കു റേഷനരി നല്‍കുന്നതില്‍ പരാജയപ്പെട്ട സംസ്ഥാന സര്‍ക്കാരിനെതിരേ ശക്തമായ സമരത്തിലേക്ക് നീങ്ങേണ്ടിവരുമെന്നും സുധീരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."