മാവോയിസ്റ്റ് കൊലപാതകം സ്ഥലം സന്ദര്‍ശിക്കാനുള്ള ശ്രമം വനപാലകര്‍ തടഞ്ഞു
കരുളായി: പൊലിസ് വെടിവയ്പ്പില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സംഭവസ്ഥലം സന്ദര്‍ശിക്കാനെത്തി. കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ മനുഷ്യാവകാശ പ്രവര്‍ത്തകരാണു കരുളായി വനത്തിലെ സംഭവസ്ഥലത്തേക്കു പോകാന്‍ കല്ക്കുളത്തെത്തിയത്.
പകല്‍ ഒന്നോടെ കല്‍ക്കുളത്തെത്തിയ സംഘം ഫോറസ്റ്റ് സ്റ്റേഷനില്‍ ക്യാംപ് ചെയ്തിരുന്ന കരുളായി റെയ്ഞ്ചോഫിസറെ സമീപിക്കുകയായിരുന്നു. എന്നാല്‍ വനം ഉന്നതാധികാരികളുടെ രേഖാമൂലമുള്ള അനുമതി വാങ്ങാതെ വനത്തിനകത്തേക്കു പ്രവേശിപ്പിക്കാനാവില്ലെന്നു പറഞ്ഞു വനപാലകര്‍ സംഘാംഗങ്ങളെ തിരിച്ചയച്ചു.
കേരളത്തിലെ പ്രവര്‍ത്തകരായ ഗ്രോവാസു, ഡോ. ഹരി, സി.പി റഷീദ്, തമിഴ്നാട്ടില്‍ നിന്നുള്ള അഡ്വ. രാജ്, അഡ്വ.സലാഹുദ്ദീന്, അഡ്വ. ഗുരുനാഥ്, കര്‍ണാടകയില്‍ നിന്നുള്ള ശ്രീറാം, രാമു, ആന്ധ്രയില്‍ നിന്നുള്ള അഡ്വ. ക്രാന്തിചൈതന്യ, അഡ്വ. പി.സുരേഷ് കുമാര്‍ എന്നിവരാണു സ്ഥലം സന്ദര്‍ശിക്കാനെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."