HOME
DETAILS
MAL
മുംബൈ തീരം ശുചീകരിച്ച അഭിഭാഷകന് യു.എന്‍ പരിസ്ഥിതി അവാര്‍ഡ്
backup
December 04 2016 | 05:12 AM
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കടലോരമായ മുംബൈ തീരം ശുചീകരിക്കാന്‍ നേതൃത്വം നല്കിയ അഭിഭാഷകന് ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി അവാര്‍ഡ്. മുംബൈയില്‍ അഭിഭാഷകനായ അഫ്രോസ് ഷായ്ക്കാണ് യു.എന്നിന്റെ പരിസ്ഥിതി അവാര്‍ഡ് ലഭിച്ചത്. മുംബൈയിലെ വെര്‍സോവ ബീച്ച് ശുചീകരണ പ്രവര്‍ത്തനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതായിരുന്നു. രണ്ടര കി.മീറ്റര്‍ ദൈര്‍ഘ്യമുള്ള ബീച്ചില്‍ അടിഞ്ഞു കൂടിയ 4,000 ടണ്‍ മാലിന്യമാണ് അഭിഭാഷകനും സംഘവും നീക്കം ചെയ്തത്. ഷായ്ക്കൊപ്പം യു.എന്‍ പരിസ്ഥിതി പ്രൊജക്ട് ചീഫ് എറിക് സോളമും നൂറുകണക്കിന് സന്നദ്ധ പ്രവര്‍ത്തകരും ശുചീകരണ യജ്ഞത്തില്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ശൂചീകരണ പ്രവര്‍ത്തനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."