നോട്ടുപിന്‍വലിക്കല്‍: സാമ്പത്തിക ശാസ്ത്രജ്ഞര്‍ക്കെതിരേ കല്‍ക്കരി മന്ത്രി
ന്യൂഡല്‍ഹി: നോട്ടുപിന്‍വലിക്കല്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് തിരിച്ചടിയാവുമെന്ന് പ്രമുഖ സാമ്പത്തികശാസ്ത്രജ്ഞരുടെ വിലയിരുത്തലിനെതിരേ കല്‍ക്കരി മന്ത്രി പിയൂഷ് ഗോയല്‍. നിലവിലെ പ്രതിസന്ധി താല്‍ക്കാലികമാണ്. ഇന്ത്യന്‍ വിപണി വൈകാതെ തന്നെ ശക്തി പ്രാപിക്കുമെന്നും ഗോയല്‍ പറഞ്ഞു.
500, 1000 നോട്ടുകള്‍ പിന്‍വലിച്ചത് കള്ളപണം തടയാനും അഴിമതി ഇല്ലാതാക്കാനും വേണ്ടിയാണ്. ഈ തീരുമാനം ശരിയാണെന്ന് ഇതുവരെ സംഭവിച്ച കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. എന്നിട്ടും സാമ്പത്തിക ശാസത്രജ്ഞര്‍ ഈ തീരുമാനത്തെ വിമര്‍ശിക്കുന്നതിന്റെ കാര്യം മനസിലാകുന്നില്ല. നിലവില്‍ വര്‍ഷങ്ങളായി മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ ഭാഗമാവാതിരുന്ന പണം ഇതിലൂടെ സര്‍ക്കാരിന്റെ ഭാഗമാവും. ഇങ്ങനെയുള്ള പണത്തിലധികവും കള്ളപണമാണ്. ഇത് രാജ്യത്തെ പുരോഗതിയിലേക്കാണ് നയിക്കുക. ഇപ്പോഴത്തെ പ്രതിസന്ധി അടുത്ത രണ്ടുമാസത്തിനുള്ളില്‍ അവസാനിക്കും. 50 ദിവസമാണ് സര്‍ക്കാര്‍ ചോദിച്ചത്. അതിനുള്ളില്‍ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചിരിക്കുമെന്നും ഗോയല്‍ വ്യക്തമാക്കി.
അതേസമയം പ്രധാമന്ത്രിക്കെതിരേ മന്‍മോഹന്‍ സിങ് നടത്തിയ പ്രസ്താവന അപക്വമാണെന്നും നേരത്തെ ഇതേ പദത്തില്‍ ഇരുന്നപ്പോള്‍ നടത്തിയ കല്‍ക്കരി അഴിമതി സംഘടിത കൊള്ളയല്ലെന്ന് പറയാന്‍ സാധിക്കുമോയെന്നും ഗോയല്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."