HOME
DETAILS
MAL
13,860 കോടി രൂപയുടെ സമ്പാദ്യം വെളിപ്പെടുത്തി മുങ്ങിയ ആള് പിടിയില്‍
backup
December 04 2016 | 05:12 AM
ഗാന്ധി നഗര്‍: കള്ളപ്പണം വെളിപ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രകാരം 13,860 കോടി രൂപയുടെ സമ്പാദ്യം വെളിപ്പെടുത്തിയ ശേഷം ഒളിവില്‍പോയ ഗുജറാത്തിലെ റിയല്‍ എസ്റ്റേറ്റുകാരന് മഹേഷ് ഷായെ അധായനികുതി ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തു.
ചാനല്‍ ചര്‍ച്ചക്കിടെ സ്റ്റുഡിയോയിലെത്തിയാണ് ഇയളെ കസ്റ്റഡിയിലെടുത്തത്. രാഷ്ട്രീയക്കാരുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും കള്ളപ്പണക്കാരുടെയും പണമാണ് തന്റെ കൈയിലുള്ളതെന്ന് ഇയാള്‍ വെളിപ്പെടുത്തിയുട്ടുണ്ട്.
തന്റെ കൈയിലുള്ള കള്ളപ്പണത്തിന് നികുതി അടയ്ക്കാമെന്ന് പറഞ്ഞ ശേഷം ഇയാള്‍ ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. അദ്ദേഹത്തിന്റെ കൈവശം ഇത്രയും തുകയില്ലെന്ന് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വ്യക്തമാക്കിയതോടെയാണ് ആദായ നികുതി വകുപ്പ് അന്വോഷണം തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."