HOME
DETAILS
MAL
വനിതകള്‍ക്കുള്ള ഹെല്പ്പ്ലൈന് പ്രവര്‍ത്തനം തുടങ്ങി
backup
December 04 2016 | 05:12 AM
ന്യൂഡല്‍ഹി: സ്ത്രീവിഷയങ്ങളിലും കുടുംബ പ്രശ്നങ്ങളിലും ശക്തമായി ഇടപെടുന്നതിനായി അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെ അഭിമുഖ്യത്തിലുള്ള സൗജന്യ ഹെല്പ്പ്ലൈന് സംവിധാനം തുടങ്ങി. മുസ്ലിം സ്ത്രീകളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും പരാതി നല്കാനുമായി ആദ്യഘട്ടം മലയാളം, തെലുങ്ക്, ഇംഗ്ലീഷ്, ഉര്‍ദു, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലാണ് സൗജന്യസേവനം ലഭിക്കുക. ഇതു പിന്നീട് ബംഗാളി, കന്നഡ ഭാഷകളിലേക്കും നീട്ടും.
18001028426 എന്ന ടോള്‍ഫ്രീ നമ്പറിലേക്കു വിളിച്ചാല്‍ ഇഷ്ടമുള്ള ഭാഷതെരഞ്ഞെടുത്ത് ബോര്‍ഡിന്റെ കൗണ്‍സലിങ് ഉദ്യോഗസ്ഥയില്‍ നിന്നു സഹായങ്ങളും ഉപദേശങ്ങളും ലഭ്യമാവും. കുടുംബപ്രശ്നങ്ങള്‍ പരമാവധി ചര്‍ച്ചയിലൂടെ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബോര്‍ഡ് കൗണ്‍സലിങ് കേന്ദ്രങ്ങള്‍ രൂപീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."