പഞ്ചാബില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ആളെ സൈന്യം വെടിവച്ചു കൊന്നു
ചണ്ഡീഗഡ്: പഞ്ചാബിന്റെ വടക്കന്‍ മേഖല വഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഒരാളെ ബി.എസ്.എഫ് കൊലപ്പെടുത്തി. പാക് മേഖലയില്‍ നിന്നാണ് ഇയാള്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചതെന്നും ബി.എസ്.എഫ് അറിയിച്ചു.
പത്താന്‍കോട്ട് ജില്ലയിലെ ബാമിയാല്‍ സെക്ടറിലെ ദിണ്ഡ വഴിയാണ് നുഴഞ്ഞുകയറ്റമുണ്ടായതെന്ന് ബി.എസ്.എഫ് അറിയിച്ചു.
രണ്ടു ദിവസങ്ങളിലായി അമൃത്സറില് നടക്കുന്ന ആര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനത്തിന്റെ ഭാഗമായി പഞ്ചാബിലെങ്ങും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. സമ്മേളനം നടക്കുന്ന അമൃത്സറില് നിന്നും 100 കി.മീറ്റര്‍ അകലെയാണ് നുഴഞ്ഞുകയറ്റ ശ്രമം നടന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖ വ്യക്തികളാണ് ആര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനത്തില്‍ പങ്കെടുക്കാനായി എത്തിയിട്ടുള്ളത്. 14 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ ഉള്‍പ്പടെ 40 മന്ത്രിമാര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
കഴിഞ്ഞ ജനുവരി രണ്ടിന് നടന്ന പത്താന്‍കോട്ട് ഭീകരാക്രമണം സംബന്ധിച്ച് എന്‍.ഐ.എ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് വീണ്ടും ഈ മേഖലയില്‍ നുഴഞ്ഞുകയറ്റമുണ്ടായത്. 2015 ജൂലൈ 27ന് നടന്ന ദിന നഗര്‍ ആക്രമണത്തിന്റെയും ഈ വര്‍ഷം ജനുവരി രണ്ടിന് നടന്ന പത്താന്‍കോട്ട് ആക്രമണത്തിന്റേയും പശ്ചാത്തലത്തില്‍ ഇന്ത്യാ അതിര്‍ത്തിയില്‍ ബി.എസ്.എഫിന്റെ പ്രത്യേക വിഭാഗമാണ് സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."