മുഖ്യമന്ത്രി പ്രതിഷേധിച്ചു; ആന്ധ്രയ്ക്ക് റിസര്‍വ് ബാങ്കിന്റെ സഹായം
ഹൈദരാബാദ്: എല്ലാ സംസ്ഥാനങ്ങളും പണരഹിത ഇടപാടുകളിലേക്ക് മാറണമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും സംസ്ഥാനത്തെ സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍-പൊതുമേഖലാ ജീവനക്കാരുടെ ശമ്പളം കൊടുക്കാന്‍ അടിയന്തര നടപടിവേണമെന്ന ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ അഭ്യര്‍ഥന റിസര്‍വ് ബാങ്ക് ഉള്‍കൊണ്ടു. ശമ്പളം കൊടുക്കാന്‍ നിവൃത്തിയില്ലാതെ അസ്വസ്ഥനായ മുഖ്യമന്ത്രി ശക്തമായ പ്രതിഷേധവുമായി ആര്‍.ബി.ഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന് നേരിട്ട് കത്തയച്ചതോടെയാണ് സംസ്ഥാനം അഭിമുഖീകരിച്ച ഗുരുതര പ്രതിസന്ധിക്ക് തല്‍ക്കാലം ആശ്വാസമായത്. 2,420 കോടി രൂപയാണ് പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ ആന്ധ്രയില്‍ എത്തിയത്.
വിശാഖപട്ടണം, തിരുപ്പതി എന്നിവിടങ്ങളിലാണ് വിമാന മാര്‍ഗം പണം എത്തിച്ചത്. പണമില്ലാതെ കഷ്ടപ്പെടുന്ന സംസ്ഥാനത്തെ പല ജില്ലകളുമുണ്ട്. ഇവയുടെ കണക്കെടുത്ത് ഇവിടങ്ങളിലേക്ക് 240 കോടി രൂപ വീതമാണ് ബാങ്കുകള്‍ വഴി നല്‍കിയത്. മറ്റ് ജില്ലകളില്‍ 160 കോടി രൂപവീതവും നല്‍കി.
അതേസമയം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കാന്‍ 3,000 കോടി രൂപ ഓരോ മാസവും വേണം. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കുള്ള ശമ്പള വിഹിതമായി 2,000 കോടി രൂപയും മറ്റ് ക്ഷേമ പെന്‍ഷനുകള്‍ക്കായി 450 കോടി രൂപ വേറെയും വേണം.
സംസ്ഥാനത്തിന്റെ ആവശ്യത്തില്‍ ഏറ്റവും ചുരുങ്ങിയത് 5,000 കോടി രൂപയെങ്കിലും വേണമെന്നിരിക്കേ ബാങ്കുകളില്‍ 1300 കോടി രൂപമാത്രമാണുള്ളത്. ഇത് ബാങ്ക് ഇടപാടുകാര്‍ക്കു തന്നെ തികയാത്ത സാഹചര്യമാണ്. ഈ അവസ്ഥയിലാ് അടിയന്തരമായി പണം അനുവദിക്കണമെന്ന ആവശ്യം സംസ്ഥാനം ആര്‍.ബി.ഐയ്ക്ക് മുന്നില്‍ വച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."