പാകിസ്താന് 900 ദശലക്ഷം ഡോളറിന്റെ യു.എസ് സഹായം
ഇസ്‌ലാമാബാദ്: പാകിസ്താന് 900 ദശലക്ഷം ഡോളറിന്റെ പ്രതിരോധ സഹായം നല്‍കാന്‍ യു.എസ്. ഇതുസംബന്ധിച്ച ബില്‍ ജനപ്രതിനിധി സഭയില്‍ പാസായി. ഹഖാനി ശൃംഖലയ്ക്ക് എതിരേ പാകിസ്താന്‍ നടപടി സ്വീകരിക്കാത്തതിനാല്‍ കഴിഞ്ഞ തവണ സഹായം നല്‍കുന്നത് യു.എസ് സെനറ്റ് തടഞ്ഞിരുന്നു.
പാകിസ്താന് നല്‍കുന്ന സാമ്പത്തിക സഹായം നിബന്ധനകള്‍ക്ക് വിധേയമായിരിക്കുമെന്ന് പുതിയ ബില്ലില്‍ പറയുന്നു. 2017 സാമ്പത്തിക വര്‍ഷത്തേക്കുള്ള യു.എസ് നാഷനല്‍ അതോറൈസേഷന്‍ ആക്ട് (നാഡ) പ്രകാരമാണ് സാമ്പത്തിക സഹായം നല്‍കുക. ഹഖാനി ശൃംഖലയ്‌ക്കെതിരേ പാകിസ്താന്‍ നടപടിയെടുത്തില്ലെങ്കില്‍ 450 ദശലക്ഷം ഡോളറായി വെട്ടിച്ചുരുക്കുമെന്നാണ് ബില്ലിലെ വ്യവസ്ഥ. അഫ്ഗാനിസ്ഥാനിലെ യു.എസ് സൈനികര്‍ക്ക് ഭീഷണിയാണ് ഹഖാനി ഗ്രൂപ്പ്. ഈ വര്‍ഷം 300 ദശലക്ഷം ഡോളറാണ് പാകിസ്താന് യു.എസ് കരാര്‍ പ്രകാരം നല്‍കേണ്ടത്. ഡിഫന്‍സ് സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടര്‍ ഇതു നല്‍കാന്‍ തയാറായിട്ടില്ല.
അടുത്ത ആഴ്ച യു.എസ് സെനറ്റ് ബില്‍ പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."