HOME
DETAILS
MAL
നോട്ട് പ്രതിസന്ധി ആറു മാസം തുടരും: തോമസ് ഐസക്
backup
December 04 2016 | 06:12 AM
തിരുവനന്തപുരം: നോട്ട് പിന്‍വലിക്കലിലൂടെ രാജ്യത്തുണ്ടായ സാമ്പത്തിക പ്രതിസന്ധി മാറാന്‍ ആറു മാസം സമയമെടുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ജില്ലാ ബാങ്കുകള്‍ കെ.വൈസി നിബന്ധനകള്‍ പാലിക്കണമെന്നും സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുന്ന പ്രതിപക്ഷ നേതാവിന് മന്മോഹന് സിങിന്റെ തിരിച്ചറിവ് പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി കേന്ദ്രത്തിന് മാത്രമേ പരിഹരിക്കാന്‍ കഴിയൂ. പുതിയ നോട്ടുകള്‍ അച്ചടിച്ചു തീരാന്‍ ആറു മാസമെങ്കിലും എടുക്കും. നോട്ട് പ്രതിസന്ധിയെക്കുറിച്ച് കേന്ദ്ര ധന മന്ത്രി അരുണ്‍ ജയ്റ്റ്ലിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."