തുറന്നടിച്ച് കെ സുധാകരന്; കെ.പി.സി.സിയുടെ അനങ്ങാപ്പാറ നയങ്ങള്‍ തിരിച്ചടിയായി
കണ്ണൂര്‍: കനത്ത തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ കെ.പി.സി.സിക്കെതിരെയും യു.ഡി.എഫ് സര്‍ക്കാരിനെതിരെയും തുറന്നടിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്. കെ.പി.സി.സിയുടെ അനങ്ങാപ്പാറ നയങ്ങളാണ് തെരഞ്ഞെടുപ്പ് തോല്‍വിക്കു കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയം തിരിച്ചടിയുണ്ടാക്കി. പ്രതിപക്ഷ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ സര്‍ക്കാരിനായില്ലെന്നും സുധാകരന് പറഞ്ഞു.
ഗ്രൂപ്പ് നേതാക്കളെ ഒന്നിച്ചുകൊണ്ടുപോകാന്‍ കെ.പി.സി.സിക്കായില്ല. ഐ ഗ്രൂപ്പിലെയും എ ഗ്രൂപ്പിലെയും നേതാക്കളെ ചേരിതിരിഞ്ഞ് അക്രമിച്ചു. എന്നാല്‍ ഇത് നേരെയാക്കാന്‍ നേതൃത്വത്തിനായില്ല. കണ്ണൂരില്‍ സതീശന് പാച്ചേനിയുടെ തോല്‍വി ഞെട്ടിച്ചുവെന്നും അന്വേഷിക്കുമെന്നും സുധാകരന് പറഞ്ഞു.
വിജയപ്രതീക്ഷയോടെ കെ സുധാകരന് മത്സരിച്ച ഉദുമയില്‍ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. കോണ്‍ഗ്രസിന്റെ കുത്തകയായ കണ്ണൂരില്‍ രാമചന്ദ്രന് കടന്നപ്പള്ളിക്കെതിരെ സതീശന് പാച്ചേനിയും പരാജയപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."