HOME
DETAILS
MAL
കായികമേള: കാസര്‍കോടിന് ഇത്തവണ സംപൂജ്യരെന്ന നാണക്കേടുണ്ടാവില്ല
backup
December 04 2016 | 08:12 AM
കാസര്‍ഗോഡ്: കഴിഞ്ഞ സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ഒരു മെഡല്‍ പോലും നേടാത്ത ഏക ജില്ലയെന്ന നാണക്കേട് തിരുത്തിയെഴുതി കാസര്‍കോട് ജില്ല. സീനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ വെള്ളി നേടി ഡോണാ ജോയിയാണ് ജില്ലയ്ക്ക് അഭിമാനമായത്.
ഷോട്പുട്ട്, ഡിസ്കസ് ത്രോ, ഹാമര്‍ ത്രോ എന്നീ ഇനങ്ങളില്‍ ജില്ലയില്‍ ഒന്നാം സ്ഥാനത്തോടെ വ്യക്തിഗത ചാംപ്യന്‍ഷിപ്പ് നേടിയാണ് ഡോണ സംസ്ഥാന കായികോത്സവത്തിന് എത്തിയിരുന്നത്. അത് സംസ്ഥാന മീറ്റില്‍ തുണച്ചപ്പോള്‍ ഒരു ജില്ലയുടെ സ്വപ്നസാക്ഷാത്കാരം കൂടിയായി മാറി. തോമാപുരം സെന്റ് തോമസ് എച്ച്.എസ്.എസ്.വിദ്യാര്‍ഥിനിയാണ് ഡോണ. കഴിഞ്ഞ തവണ മറ്റ് 13 ജില്ലകളും മെഡല്‍ നേടിയപ്പോള്‍ ഒരു പോയന്റു പോലും നേടാനാവാതെയാണ് കാസര്‍ഗോഡ് മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."