നോട്ട് പ്രതിസന്ധി: ആന്ധ്രാ, തെലങ്കാന സംസ്ഥാനങ്ങളില്‍ ഒറ്റ ദിവസം മാറ്റിവെച്ചത് 50,000 ത്തോളം വിവാഹങ്ങള്‍
ഹൈദരാബാദ്: മികച്ച മുഹൂര്‍ത്തമുണ്ടായിട്ടും ആന്ധ്രാ, തെലങ്കാന സംസ്ഥാനങ്ങളില്‍ മാത്രം ഒറ്റ ദിവസം മാറ്റിവെച്ചത് 50,000 ലധികം വിവാഹങ്ങള്‍. കല്യാണ ആവശ്യത്തിനായി പണം പിന്‍വലിക്കാന്‍ കഴിയാതെ വന്നതോടെയാണ് ഇത്രയധികം വിവാഹങ്ങള്‍ മാറ്റിവെക്കേണ്ടി വന്നത്.
വിവാഹാവശ്യത്തിനായി 2.5 ലക്ഷം രൂപ ബാങ്കില്‍ നിന്ന് നേരിട്ട് പിന്‍വലിക്കാമെങ്കിലും പണം ലഭിക്കാനാവശ്യമായ നിബന്ധനകള്‍ കഠിനമായതാണ് ഇത്തരക്കാരെ ബുദ്ധിമുട്ടിലാക്കിയത്.
ആധാറും പാന്‍കാര്‍ഡും ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കാനാവശ്യമായ രേഖകള്‍, ആര്‍ക്കെല്ലാം, എന്തിനെല്ലാം വേണ്ടി പണം ചിലവഴിക്കുന്നു, ഓണ്‍ലൈന്‍ വഴി പണമിടപാട് നടത്താന്‍ കഴിയുന്ന ബാങ്ക് അക്കൗണ്ടില്ലെന്ന സത്യവാങ്മൂലവും ഉള്‍പ്പെടെ ഒരുപാട് നിബന്ധനകളാണ് പണം ലഭിക്കുന്നതിനായി നല്‍കേണ്ടത്. വിവാഹത്തിരക്കുകള്‍ക്ക് പുറമെയാണ് പണം സംഘടിപ്പിക്കാനായി രേഖകള്‍ക്ക് പുറകെ ഈ നെട്ടോട്ടവും.
ഇത്രയും രേഖകള്‍ സംഘടിപ്പിച്ച് ബാങ്കിലെത്തിയാല്‍ തന്നെ ഒരു കല്യാണചെലവിനാവശ്യമായ പണം ലഭിക്കുന്നുമില്ല. ഇതെല്ലാം കല്യാണം മാറ്റിവെക്കലുകള്‍ക്ക് കാരണമായി.അക്കൗണ്ടില്‍ പണമുണ്ടായിട്ടും കല്യാണം നടത്താന്‍ കഴിയാത്ത അവസ്ഥയാണ് പലര്‍ക്കും. അതുമാത്രമല്ല, നോട്ടുകളുടെ ലഭ്യത കുറവ് മൂലം മുഴുവന്‍ രേഖകളുമായി എത്തിയവര്‍ക്കു പോലും മുഴുവന്‍ തുക ലഭിക്കാത്ത അവസ്ഥയും കുറവല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."