ഇന്നു നാഗ്പൂരില്‍നിന്ന് വിമാന ടിക്കറ്റ് ഇല്ല: കാരണം മന്ത്രിയുടെ മകളുടെ കല്യാണമാണ്
നാഗ്പൂര്‍: കഴിഞ്ഞ ദിവസവും ഇന്നും നാഗ്പൂരില്‍ നിന്ന് വിമാന ടിക്കറ്റുകള്‍ ആര്‍ക്കും ലഭ്യമായിരുന്നില്ല. കാരണം കേന്ദ്രമന്ത്രി നിധിന് ഗഡ്കരിയുടെ മകളുടെ വിവാഹത്തിനായി ചാര്ട്ടുചെയ്തിരിക്കുകയാണ് എല്ലാ വിമാനങ്ങളും.
ഇന്നു നടക്കുന്ന ആഡംബര വിവാഹത്തിനായി എത്തുന്നവരില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, എല്‍കെ അദ്വാനി, മഹാരാഷ്ട്രാ നവ നിര്മാണ് സേനാ തലവന്‍ രാജ് താക്കറേ എന്നിവരും മിക്ക കേന്ദ്രമന്ത്രിമാരും പങ്കെടുക്കുന്നുണ്ട്.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, മുകേഷ് അംബാനി, അനില്‍ അംബാനി, ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, സിനിമാ താരങ്ങള്‍ തുടങ്ങി വിവിഐപികളും ചടങ്ങില്‍ സംബന്ധിക്കും.
അവര്‍ക്കെല്ലാം എത്തിച്ചേരുവാനാണ് വിമാനങ്ങള്‍ രണ്ടുദിവസത്തേക്ക് ചാര്‍ട്ടര്‍ ചെയ്തിരിക്കുന്നത്.
ഗഡ്കരിയുടെ ഇളയ മകള്‍ കെട്കിയും നാഗ്പൂര്‍ സ്വദേശി ഫേസ്ബുക്കില്‍ ജോലി ചെയ്യുന്ന ആദിതയും തമ്മിലാണ് വിവാഹം.
നോട്ടുപ്രതിസന്ധിക്കിടയിലും ആഡംബര വിവാഹം നടത്തുന്ന നിധിന് ഗഡ്കരിക്കെതിരേ രൂക്ഷവിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."