മുസ്‌ലിം സമുദായത്തിലെ മാലിന്യമാണ് ഇറാന്‍; ആഞ്ഞടിച്ച് ഗ്രാന്റ് മുഫ്തി
ജിദ്ദ: ഹജ്ജിന്റെ പവിത്രത കളങ്കപ്പെടുത്തിയ ചരിത്രമാണ് ഇറാന്‍ ഭരണകൂടത്തിനുള്ളതെന്ന് ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖ്. മൂന്നു ദശകത്തിന്റെ പരിശുദ്ധ കര്‍മത്തിന്റെ പവിത്രതയാണ് ഇറാന്‍ കളങ്കപ്പെടുത്തുന്നത്. ഹജ്ജിനിടെ പല സന്ദര്‍ഭങ്ങളിലെ അനിഷ്ട സംഭവങ്ങള്‍ക്ക് ഇറാന്‍ ഭരണകൂടം കാരണക്കാരായി. വിശുദ്ധ ഭവനത്തിന്റെയും പ്രവാചകന്റെയും ശത്രുകളായ അവര്‍ മുസ്‌ലിം സമുദായത്തിലെ മാലിന്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം നടന്ന ജുമുഅ ഖുതുബ (പ്രഭാഷണം) ഇറാന്‍ ഭരണകൂടത്തിനെതിരെ ഗ്രാന്റ് മുഫ്തി ആഞ്ഞടിച്ചത്. ഹജ്ജ് ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷ ഒരു കാരണവശാലും ആരെയും തകര്‍ക്കാന്‍ അനുവദിക്കുകയില്ല. വിദേശികളുടെയും സ്വദേശികളുടെയും സുരക്ഷ സഊദി ഭരണകൂടത്തിന് ഒരു പോലെയാണ്.
സഊദി അറേബ്യ തങ്ങളെ ഹജ്ജില്‍ നിന്ന് വിലക്കിയതായി കള്ളം പറയുകയാണ് ഇറാന്‍. ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതില്‍ നിന്ന് സഊദി ഇറാനികളെ വിലക്കിയിട്ടില്ല. ഹജ്ജ് ചട്ടങ്ങള്‍ ക്രമീകരിക്കുയാണ് ചെയ്തത്. ഇതു മുസ്‌ലിം ലോകം അംഗീകരിച്ചതാണെന്നും ഖുതുബയില്‍ പറയുന്നു.
പരിശുദ്ധ ഹറമിലെയും മറ്റു പുണ്യസ്ഥലങ്ങളിലും നിരവധി പ്രശ്‌നങ്ങള്‍ക്കും അനിഷ്ട സംഭവങ്ങള്‍ക്കും ഇറാനികള്‍ കാരണക്കാരായിട്ടുണ്ട്. ഇതിന് ഉദാഹരണമായി 1987ല്‍ ഇറാനികള്‍ പ്രകടനങ്ങള്‍ സംഘടിപ്പിക്കുകയും മറ്റു തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണി സൃഷിടിക്കുകയും ചെയ്ത സംഭവം അദ്ദേഹം എടുത്തു പറഞ്ഞു.
സ്വന്തം ജനതക്കെതിരെ ചെയ്ത കുറ്റങ്ങളും വീഴ്ചകളും മറച്ചുവെക്കുന്നതിന് വേണ്ടിയാണ് സഊദി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്. നിലവില്‍ ഇരു ഹറമുകളും ഏറ്റവും നല്ലനിലവയില്‍ ആണ് സഊദി സര്‍ക്കാര്‍ പരിചരിക്കുന്നത്.
സഊദി ഭരണത്തിനെതിരെ സോഷ്യല്‍ മീഡിയവഴിയും മറ്റും കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതായും ഇതിനെതിരെ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം ഇറാനില്‍ നിന്ന് ഉംറ തീര്‍ത്ഥാടകര്‍ വരുന്നത് സഊദി സര്‍ക്കാര്‍ വിലക്കിയിട്ടില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയവും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."