HOME
DETAILS

സഊദി തൊഴില്‍ മന്ത്രിയുടെ സ്ഥാനചലനം; സ്വദേശീവത്കരണത്തിലെ വീഴ്ചയെന്ന് റിപ്പോര്‍ട്ട്

  
backup
December 04 2016 | 15:12 PM

12458856

റിയാദ്: സഊദി തൊഴില്‍ മന്ത്രിയുടെ സ്ഥാനം തെറിച്ചതിനു പിന്നില്‍ സ്വദേശിവത്കരണ പ്രക്രിയ മന്ദീഭവച്ചതാണെന്ന് റിപ്പോര്‍ട്ട്. സ്വകാര്യ മേഖലയില്‍ സഊദികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതില്‍ വീഴ്ച വരുത്തിയതിനാലാണെന് വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് സഊദി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസമാണ് സഊദി തൊഴില്‍ സാമൂഹിക വികസന മന്ത്രി ഡോ: മുഫറജ് അല്‍ ഹഖബാനിയെ ചുമതലയില്‍നിന്ന് ഒഴിവാക്കിയത്. അലി ബിന്‍ നാസര്‍ അല്‍ഗാഫിസിനാണു പുതിയ മന്ത്രി.

സല്‍മാന്‍ രാജാവ് ഭരണത്തിലേറിയതിനു ശേഷം ഇത് മൂന്നാമത്തെ വകുപ്പു മന്ത്രിയാണ്. നേരത്തെയുണ്ടായിരുന്ന ആദില്‍ ഫഖീഹിനെ മാറ്റിയാണ് ഹഖബാനിയെ തൊഴില്‍ മന്ത്രിയായി നിയോഗിച്ചിരുന്നത്.

എന്നാല്‍ ഹഖബാനി തൊഴില്‍ മന്ത്രിയായി ചുമതലയേറ്റ ശേഷം മുതല്‍ സ്വകാര്യ മേഖലകളില്‍ തൊഴില്‍ ലഭിച്ച സ്വദേശികളുടെ എണ്ണത്തില്‍ കുറവുണ്ടായതാണ് കണ്ടെത്തല്‍. രാജ്യത്തെ വ്യവസായികളുമായി രമ്യതയില്‍ പോകുന്നതിനായി ഇദ്ദേഹം നടത്തിയ പരിശ്രമത്തിനിടെ സ്വദേശി വത്കരണം തടസ്സപ്പെട്ടു. മാത്രമല്ല, സ്വദേശി വത്കരണം ശക്തിപ്പെടുത്തുന്നതിനായി പ്രഖ്യാപിച്ച സപ്പോര്‍ട്ട് നിത്വാഖാത് പദ്ധതിയും ഇദ്ദേഹത്തിന്റെ കാലത്ത് തടസ്സപ്പെട്ടതായും ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി.


2015 ആദ്യ പാദത്തില്‍ നിത്വാഖാതിലൂടെ സ്വകാര്യ മേഖലയില്‍ 71000 സഊദികള്‍ക്കാണ്  തൊഴില്‍ ലഭിച്ചത്. എന്നാല്‍, രണ്ടാം പാദത്തില്‍ ഇത് 35000 ആയും മൂന്നാം പാദത്തില്‍ 14000 ആയും കുത്തനെ കുറഞ്ഞിട്ടുണ്ട്. അതേ സമയം, ഈ വര്‍ഷം ആദ്യ പാദത്തില്‍ സഊദി ജീവനക്കാരുടെ എണ്ണത്തില്‍ 5000 പേരുടെയും മൂന്നാം പാദത്തില്‍ 27000 പേരുടെയും കുറവാണ് രേഖപ്പെടുത്തിയത്. സ്വകാര്യ മേഖലയില്‍ സ്വദേശി വത്കരണം നിലനിര്‍ത്തുന്നതില്‍ വീഴ്ച വരുത്തിയതാണ് ഇദ്ദേഹത്തിന് വിനയായത്.


മൊബൈല്‍ മേഖലകളില്‍ താരതമേന്യ സ്വദേശി വത്കരണം നടന്നിട്ടുണ്ടെങ്കിലും വന്‍ കിടനിര്‍മാണ കമ്പനികളിലും മറ്റും രൂപപ്പെട്ട തൊഴില്‍ പ്രതിസന്ധിയും സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് സ്വദേശികള്‍ക്ക് ധാരാളമായി തൊഴില്‍ നഷ്ടപ്പെട്ടപ്പോഴും ബദല്‍ സംവിധാനം ഒരുക്കുന്നതില്‍ തൊഴില്‍ മന്ത്രി കനത്ത പരാചയമാണ് നേരിട്ടതെന്നും വിലയിരുത്തുന്നുണ്ട്. പുതിയ മന്ത്രിയായി ചുമതലയേറ്റ പുതിയ തൊഴില്‍ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രിയായി ഡോ. അലി നാസിര്‍ അല്‍ഗഫീസ്
ഇത്തരം വിടവുകള്‍ നികത്തി കൂടുതല്‍ ശക്തിയായി മുന്നേറിയാല്‍ വിദേശിക്ഷക്ക് ഇനിയും കനത്ത തൊഴില്‍ നഷ്ടമാണ് സംഭവിക്കുക.

 പുതിയ തൊഴില്‍ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രിയായി ഡോ. അലി നാസിര്‍ അല്‍ഗഫീസ് സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വിഷന്‍ 2030 ന്റെ അടിസ്ഥാനത്തില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നതിനുളള നടപടികള്‍ തുടരുമെന്ന് മന്ത്രി പറഞ്ഞു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍

Kerala
  •  2 months ago
No Image

 ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇസ്‌റാഈല്‍ ആദ്യം ചെയ്യേണ്ടത്; ബൈഡനെ തള്ളി ട്രംപ്

International
  •  2 months ago
No Image

മൂന്നാമൂഴം തേടി ബി.ജെ.പി, തിരിച്ചുവരവിന് കോണ്‍ഗ്രസ്; ഹരിയാന വിധിയെഴുതുന്നു

National
  •  2 months ago
No Image

കോട്ടയം പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചു കയറി രോഗി മരിച്ചു

Kerala
  •  2 months ago
No Image

പുതുപ്പള്ളി സാധു എന്ന ആനയെ കിട്ടി;  അനുനയിപ്പിച്ച് പുറത്തേക്കെത്തിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഉള്‍വനത്തില്‍ തിരച്ചില്‍; പുതുപ്പള്ളി സാധു അവശനിലയില്‍ കിടക്കുന്നുണ്ടോ എന്നും പരിശോധന

Kerala
  •  2 months ago
No Image

ചിത്രലേഖ അന്തരിച്ചു; മരണം അര്‍ബുദബാധയെ തുടര്‍ന്ന്

Kerala
  •  2 months ago
No Image

മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും; അപകീര്‍ത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്തിയില്ല- യൂട്യൂബര്‍മാര്‍ കുടുങ്ങും

Kerala
  •  2 months ago
No Image

എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം; 26  പവന്‍ നഷ്ടപ്പെട്ടതായി പരാതി

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ ആക്രമണം നിയമപരമായ പ്രതിരോധം; മേഖലയുടെ സുരക്ഷയ്ക്ക് അറബ് രാജ്യങ്ങള്‍ ഒന്നിക്കണം: ഖാംനഇ

International
  •  2 months ago