തൃപ്പൂണിത്തുറയില്‍ വന്‍ തീപിടുത്തം; മൂന്ന് മുറികള്‍ കത്തിനശിച്ചു
തൃപ്പൂണിത്തുറ: നഗരത്തിന്റെ ഹൃദയഭാഗത്ത് വന്‍ തീപിടുത്തം. പഴയ ഇരുനില കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ചെരുപ്പുകട പൂര്‍ണ്ണമായും കത്തി. മുകള്‍നിലയിലെ ഗോഡൗണ്‍, മുന്‍ കോണ്‍ഗ്രസ് ഓഫീസ് എന്നിവ കത്തി നശിച്ചു.
ഇന്നലെ പുലര്‍ച്ചെ രïുമണിയോടെയാണ് തീ കïത്. ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തില്‍ വൃശ്ചികോത്സവം കïു മടങ്ങിയവര്‍ ആണ് കടയില്‍ തീപിടുത്തം കïത്. തൃപ്പൂണിത്തുറയില്‍നിന്നും ഗാന്ധിനഗറില്‍നിന്നും തൃക്കാക്കരയില്‍നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. കിഴക്കേകോട്ട സ്റ്റാച്യു റോഡിലെ പഴയ കോണ്‍ഗ്രസ് ഓഫീസ് മന്ദിരത്തില്‍ ആണ് തീ പിടുത്തം ഉïായത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീ പിടുത്തത്തിനു കാരണമെന്നാണ് പ്രാഥമിക വിവരം. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോളിവുഡ് ഷൂസ് കടയില്‍ ആദ്യം തീപിടിച്ചത്. തുടര്‍ന്നു കെട്ടിടത്തിലെ ഷൂസ് കടയുടെ മുകളിലത്തെ നിലയിലെ ഗോഡൗണ്‍,
കേരളകൗമുദി സബ്ബ് ഓഫീസ്, പ്രവര്‍ത്തനം ഇല്ലാത്ത മുന്‍ കോണ്‍ഗ്രസ് ഓഫീസ് എന്നിവിടങ്ങളിലേക്ക് തീ പടര്‍ന്നു പിടിച്ചു. ഷൂസ് കടയും മുകളിലത്തെ നിലയിലെ സ്ഥാപനങ്ങളും പൂര്‍ണ്ണമായും കത്തിനശിച്ചു. ഏകദേശം 30 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കെട്ടിടത്തില്‍ താഴെ നാല് കട മുറികളും മുകളില്‍ മൂന്ന് മുറികളും ഉï്. മുകളിലത്തെ ഓടും മച്ചും ഉള്ള മുറികള്‍ പൂര്‍ണമായും കത്തി. കലൂര്‍ പൊറ്റക്കുഴി സ്വദേശി നജീബിന്റേതാണ് ചെരിപ്പുകട. മുകളിലെ ചെരിപ്പുകടയുടെ ഗോഡൗണിലേക്കു കടക്കാന്‍ താഴെനിന്നും കോണിപ്പടി ഉïായിരുന്നു.
ചെരിപ്പുകടയിലെയും മുകളിലെ ഗോഡൗണിലെയും വിലപിടിപ്പുള്ള ലെതര്‍ ഉത്പ്പന്നങ്ങളും പ്ലാസ്റ്റിക് സിന്തറ്റിക് ഉത്പന്നങ്ങളും ആണ് തീ പെട്ടന്ന് കത്തി പടരാന്‍ ഇടയാക്കിയത്. തൊട്ടടുത്തുള്ള തുണികടയ്ക്കും, ജൂവല്ലറിയിലേക്കും തീ പടര്‍ന്നിട്ടില്ല. ഉദയംപേരൂര്‍ നടേപ്പള്ളി മിഥുന്‍കുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് തീപിടിച്ച കെട്ടിടം. തൃപ്പൂണിത്തുറയില്‍നിന്നും ഗാന്ധിനഗറില്‍നിന്നും തൃക്കാക്കരയില്‍നിന്നും എത്തിയ ഫയര്‍ സ്റ്റേഷന് ഓഫീസര്‍മാരായ എം.പി സജീവിന്റേയും എ ഉണ്ണിക്കൃഷ്ണന്റെയും എം.ആര് മഹേഷിന്റേയും നേതൃത്വത്തില്‍ മുപ്പതോളം അഗ്നിശമനാസേന അംഗങ്ങളുടെ കഠിനപ്രയത്നത്തിനൊടുവില് മൂന്നുമണിക്കൂര്‍ കൊïാണ് തീ അണച്ചത്.തൃപ്പൂണിത്തുറ പോലീസും കെ.എസ്.ഇ.ബി.ഉദ്യോഗസ്ഥരും സംഭവസ്ഥലത്തു സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ എത്തിയിരുന്നു. തക്കസമയത്ത് തീ നിയന്ത്രിക്കാനായതിനാല്‍ വന്‍ അപകടം ഒഴിവായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."