ഷിയാസ് സുലൈമാനെ റയോണ്‍പുരം സാംസ്‌കാരിക വേദി ആദരിക്കുന്നു
പെരുമ്പാവൂര്‍: 37 വര്‍ഷം ജീവിതം വില്‍ചെയറിലായെങ്കിലും ശാരീരിക പരിമിതികളെ വെല്ലുവിളിച്ച് കൊï് ജീവിതത്തെ മുന്നോട്ട് നയിക്കുന്ന ഷിയാസ് സുലൈമാനെ റയോണ്‍പുരം സാംസ്‌കാരിക വേദി ആദരിക്കുന്നു. ഇരു കൈകള്‍ക്കും കാലുകള്‍ക്കും ചലന ശേഷിയില്ലാതെ വീല്‍ ചെയറിന്റെ സഹായത്തില്‍ സഞ്ചരിക്കുന്ന ഷിയാസ് (37) റയോണ്‍പുരം ടി.പി ജംങ്ഷനില്‍ എന്‍.കെ.എസ് സ്റ്റേഷനറി ആന്റ് കൂള്‍ബാര്‍ എന്ന സ്ഥാപനം നടത്തുകയാണ്.
ഈ സ്ഥാപനത്തിലൂടെ ലഭിക്കുന്ന വരുമാനം കൊïാണ് വൃദ്ധരായ മാതാപിതാക്കളെ ഷിയാസ് സംരക്ഷിക്കുന്നത്. അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഷിയാസിന് ഹിന്ദി, ബംഗാളി, അസാമീസ്, ഒറിയ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യും. ഇത് റയോണ്‍പുരം പ്രദേശത്തെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഒരാശ്രയം കൂടിയാണ്. തന്റെ സ്ഥാപനത്തില്‍ നിന്ന് നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നതോടൊപ്പം യാത്ര, ബാങ്കിങ്, സര്‍ക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എന്നിവക്കുള്ള സംശയ നിവാരണങ്ങള്‍ കൂടി ഷിയാസില്‍ നിന്ന് ലഭിക്കും. റയോണ്‍പുരം നാനേത്താന്‍ വീട്ടില്‍ സുലൈമാന്റെയും മറിയുമ്മയുടെയും മകനാണ് ഷിയാസ്.
തന്റെ പരിമിതികള്‍ മറികടന്ന് മുന്നേറുന്ന ഷിയാസിനെ വരുന്ന 11ന് വൈകിട്ട് നാലിന് ടി.പി ജങ്ഷനില്‍ നടക്കുന്ന ചടങ്ങില്‍ സിനിമാതാരം പത്മശ്രീ ജയറാമാണ് ആദരിക്കുന്നത്. എം.ബി.എം ഗ്രൂപ്പ് ചെയര്‍മാന്‍ സെയ്തുമുഹമ്മദ് നസീര്‍ മുഖ്യാതിഥിയായിരിക്കും. ചടങ്ങില്‍ വച്ച് ഷിയാസിന്റെ ചിരകാലാഭിലാഷമായിരുന്ന ഓട്ടോമാറ്റിക് വീല്‍ചെയര്‍ ഉപഹാരമായി സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."