സാങ്കേതിക വിദ്യാഭ്യാസരംഗം പണ സമ്പാദനത്തിനുള്ള മാര്‍ഗമാക്കി: മന്ത്രി ജി സുധാകരന്‍
ആലപ്പുഴ : സാങ്കേതിക വിദ്യാഭ്യാസ മേഖല പണ സമ്പാദനത്തിനുളള മാര്‍ഗമാക്കി മാറ്റിയെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ഈ മേഖലയുടെ ചരിത്രമറിയാത്തവരാണ് അവിഹിതത്തില്‍ പണം ഉïാക്കാന്‍ ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരിനും പിഴവ് സംഭവിച്ചിട്ടുï്.
പണം ഏറെ എത്തുന്ന സ്ഥാപനമായതുക്കൊï് സര്‍വ്വകലാശാല ഇതിനെ ചൂഷണം ചെയ്യുകയാണ്. എന്നാല്‍ പ്രാധാന്യമുളള കോഴ്‌സുകള്‍ ഉള്‍പ്പെടുത്തി വിപുലപ്പെടുത്താന്‍ തയ്യാറാകുന്നില്ല. അതുക്കൊïുതന്നെ സ്വകാര്യ മേഖല ഈ രംഗത്ത് വന്‍ കുതിച്ചു കയറ്റമാണ് നടത്തിയിട്ടുളളത്. കേരള സര്‍വ്വകലാശാല ഇപ്പോള്‍ ആര്‍ട്ട്‌സും സയന്‍സും പഠിപ്പിക്കുന്ന സ്ഥാപനമായി മാറി. കാലക്രമേണ ഇത് അസ്തമിക്കുകയും ചെയ്യും. ആലപ്പുഴയില്‍ യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, റീജണല്‍ സെന്ററില്‍ നിര്‍മ്മിക്കുന്ന പി ജി ബ്ലോക്ക് നിര്‍മ്മാണോല്‍ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ബി എഡ് സെന്ററുകള്‍ ഏതാï് ഇരുട്ടിലായി കഴിഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലുകളും സര്‍വ്വകലാശാലയുടെ പിടിപ്പുക്കേടുമാണ് ഇതിന് കാരണം. ബി എഡ് സെന്ററുകളും സര്‍വ്വകലാശാലയുടെ വരുമാന മാര്‍ഗങ്ങളിലൊന്നായിരുന്നു. എന്നാല്‍ സാങ്കേതിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കാതെയുളള സര്‍വ്വകലാശാലയുടെ പോക്ക് നീതീകരിക്കാനാവില്ല. നാട്ടില്‍ സാങ്കേതിക വിദ്യ അഭ്യസിക്കുകയും പിന്നീട് വിദേശത്ത് ജോലി നേടുകയും ചെയ്യുന്ന പ്രവണത സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരികയാണ്. ഇത്തരക്കാര്‍ ലഭിക്കുന്ന ശമ്പളത്തിന്റെ മൂല്യവും ചെലവും കൂടി മനസിലാക്കുന്നത് നല്ലതാണ്.സര്‍വ്വകലാശാല സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ വിപുലപ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. നാസര്‍ അബബീല്‍ അധ്യക്ഷനായിരുന്നു. സിന്‍ഡിക്കേറ്റ് അംഗം കെ എച്ച് ബാബുജാന്‍, കെ. എസ് ഗോപകുമാര്‍, കെ. റ്റി .മാത്യു, എച്ച് . ഷാജഹാന്‍, ബി .നസീര്‍, റവൂഫ്, ജേക്കബ് ജോണ്‍, ഡി. അനില്‍ കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."