HOME
DETAILS

കോക്ലിയര്‍ ഇംപ്ലാന്റീസ് ഫാമിലി മീറ്റ് ശ്രദ്ധേയമായി

  
backup
December 04 2016 | 18:12 PM

%e0%b4%95%e0%b5%8b%e0%b4%95%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%87%e0%b4%82%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%80%e0%b4%b8%e0%b5%8d

 

ആലപ്പുഴ: ഭിന്നശേഷിയില്‍ നിന്ന് കാര്യശേഷിയിലേയ്ക്ക് എന്ന മുദ്രാവാക്യവുമായി ആലപ്പുഴ ടൗണ്‍ഹാളില്‍ ഇന്നലെ ചേര്‍ന്ന കോക്ലിയര്‍ ഇംപ്ലാന്റീസ് ഫാമിലി മീറ്റ് ശ്രദ്ധേയമായി. ജന്മവൈകല്യത്താലും രോഗങ്ങള്‍മൂലവും അപകടം പറ്റിയും കേള്‍വിയില്ലാതെ ശ്രവണസഹായി കൊï് യാതൊരു ഫലവും കാണാത്തവരില്‍ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ സര്‍ജ്ജറിയിലൂടെ കേള്‍വിയും സംസാരശേഷിയും വീïെടുത്ത സംസ്ഥാന കൂട്ടായ്മയില്‍ രïായിരത്തോളം ആളുകള്‍ പങ്കെടുത്തു.
ഏഴരലക്ഷം മുതല്‍ പതിനഞ്ച് ലക്ഷം രൂപവരെ മുടക്കിയാണ് പലരും ഇംപ്ലാന്റേഷന്‍ സര്‍ജ്ജറി ചെയ്തത്. ഇംപ്ലാന്റ് മെയിന്റനന്‍സിനായി പണമില്ലാതെ പല കുട്ടികളും കേള്‍വിയില്ലാത്ത അവസ്ഥയിലാണ്. ഇവരുടെ പ്രശ്‌നങ്ങള്‍ ഗവണ്‍മെന്റിനെ അറിയിക്കുന്നതിനും പരിഹാരം തേടുന്നതിനുമായി നടത്തിയ ആദ്യ സംസ്ഥാന കൂട്ടായ്മയായിരുന്നു ആലപ്പുഴയില്‍ നടന്നത്.
കേരള ധനകാര്യവകുപ്പ് മന്ത്രി ഡോ. തോമസ് ഐസ്‌ക്ക് വീഡിയോ റെക്കോര്‍ഡിംഗിലൂടെ ഉദ്ഘാടനം നിര്‍വ്വഹിച്ച കൂട്ടായ്മയില്‍ ഡോ. എം.കെ.മുനീര്‍ എം.എല്‍.എ മുഖ്യാതിഥിയായി. കൂട്ടായ്മയുടെ സംഘടനാ പ്രഖ്യാപനവും ലോഗോ പ്രകാശനവും നടത്തി. കോക്ലിയര്‍ ഇംപ്ലാന്റീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ എന്ന പേരില്‍ ചാരിറ്റബിള്‍ സൊസൈറ്റിയായി പ്രവര്‍ത്തിക്കുവാന്‍ കൂട്ടായ്മ തീരുമാനിച്ചു. ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് ആശംസയര്‍പ്പിച്ച യോഗത്തില്‍ കേരളത്തിലാദ്യമായി കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ സര്‍ജ്ജറിയ്ക്ക് വിധേയരായ കുട്ടികള്‍ ജുമാനയും ഫിദയും അവതാരകരായപ്പോള്‍ കേരളത്തിലെ ആദ്യമായി കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ സര്‍ജ്ജറി ചെയ്ത ഡോക്ടര്‍ എം.പി.മനോജ് ബോധവത്ക്കരണ ക്ലാസെടുത്തു. കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ സര്‍ജ്ജറിയിലൂടെ കേള്‍വിയും സംസാരവും വീïെടുത്ത റിസ്വാന ഇംപ്ലാന്റേഷന്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. വിദ്യാഭ്യാസ മേഖലയിലും തൊഴില്‍ മേഖലയിലും മാറ്റിനിര്‍ത്തപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ ഗവണ്‍മെന്റ് മുന്‍കൈയെടുക്കണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു.
കോക്ലിയര്‍ ഇംപ്ലാന്റീസ് ഫാമിലി കണ്‍വീനര്‍ നവാസ് നെടുമ്പാശേരി സ്വാഗതം പറഞ്ഞ യോഗത്തില്‍ ബിജു അവന്തിക (ഗ്രൂപ്പ് ചെയര്‍മാന്‍) അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യ സുരക്ഷാമിഷന്‍ അസി. ഡയറക്ടര്‍ കെ.ജയചന്ദ്രന്‍, നിഷ് പ്രതിനിധി ഡെയ്‌സി സെബാസ്റ്റിയന്‍ എന്നിവര്‍ ബോധവത്ക്കരണ ക്ലാസ് നയിച്ചു. ഗവണ്‍മെന്റ് സ്‌കീമിലും അല്ലാതെയും സര്‍ജ്ജറി ചെയ്ത 1800 ഓളം വരുന്ന കുട്ടികളുടെ പുനരധിവാസം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  5 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  6 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  7 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  7 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  8 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  8 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  8 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  8 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  8 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  9 hours ago