സാമൂഹിക നീതി ലഭിക്കേï വിഭാഗങ്ങളുടെ വിവരശേഖരണം അനിവാര്യം: ജി സുധാകരന്‍
ആലപ്പുഴ: സാമൂഹിക നീതി ഭരണഘടനാപരമായി ഉറപ്പുവരുത്തേï വിഭാഗങ്ങളുടെ കൃത്യമായ വിവരശേഖരണം നടത്തേïതുïെന്നു പൊതുമരാമത്ത്-രജിസ്‌ട്രേഷന്‍ മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ക്കായി മുന്നോട്ടുവരാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കോ കുടുംബശ്രീ പോലുള്ള പ്രസ്ഥാനങ്ങള്‍ക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല. സാമൂഹിക നീതി വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന ഭിന്ന ശേഷിക്കാര്‍ക്കായുള്ള അന്തര്‍ദേശീയ ദിനാഘോഷത്തിലെ പൊതുസമ്മേളനം ആലപ്പുഴ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സര്‍ക്കാരിന്റെ സഹായം ലഭിക്കേïവരെ കൃത്യമായി കïെത്തി സഹായിക്കുന്ന സൂക്ഷ്മവും ശാസ്ത്രീയവുമായ പദ്ധതികള്‍ ആവിഷ്‌കരിക്കണം. ആസൂത്രണത്തിന് ചുക്കാന്‍ പിടിക്കുന്നവര്‍ ഇക്കാര്യത്തിലുള്ള പഴഞ്ചന്‍ നയങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ അമ്പതിനായിരം കിലോമീറ്റര്‍ റോഡ് മാത്രമാണ് പി.ഡബ്ല്യൂ.ഡി.യ്ക്ക് ഉള്ളത്. ബാക്കി മൂന്നുലക്ഷം കിലോമീറ്റര്‍ റോഡും നഗരസഭയുടെയോ പഞ്ചായത്തുകളുടെയോ കൈയ്യിലാണ്. വിഭവശേഷി ന്യായയുക്തമായി ചെലവഴിക്കാന്‍ കഴിയത്തക്കവിധം ആസൂത്രണം ഉïാകണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ കെ.സി. വേണുഗോപാല്‍ എം.പി. ആധ്യക്ഷ്യം വഹിച്ചു. ഭിന്നശേഷിക്കാര്‍ക്കായുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ നിയമത്തിന്റെ സാങ്കേതികതകളില്‍ ചുറ്റിക്കറങ്ങാതെ ഉദാരമായ സമീപനം എല്ലാവരുടെയും ഭാഗത്തുനിന്ന് ഉïാവണമെന്ന് എം.പി. പറഞ്ഞു. നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മണി വിശ്വനാഥ്, നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.എസ് ഷോളി, ജില്ലാ സാമൂഹിക നീതി ഓഫിസര്‍ അനിറ്റ എസ്. ലിന്‍, വി ശ്രീകുമാര്‍, എസ് ജീജ, ജില്ലാതല ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫിസര്‍ ടി.വി മിനിമോള്‍, വിവിധ സംഘടനാ നേതാക്കളായ റ്റി.പി. രഘുവരന്‍, പുന്നപ്ര രവീന്ദ്രന്‍, ഇ.വി. ശശിധരന്‍പിള്ള, വി.റ്റി. പ്രസന്നന്‍, വി.കെ. സുഭാഷ്, റ്റി.റ്റി. രാജപ്പന്‍, എ.വി ബിജുമോന്‍, ജി വിനയചന്ദ്രന്‍, സിസ്റ്റര്‍ ലിന്‍ഡ ജോസഫ്, സാമൂഹിക നീതിവകുപ്പ് സൂപ്രï് ഇ അബ്ദുള്‍ റഷീദ് എന്നിവര്‍ സംസാരിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളുള്‍പ്പടെയുള്ളവര്‍ക്കായി വിവിധ കലാമത്സരങ്ങള്‍ അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."