അരൂര്‍-ചന്തിരൂര്‍ മലിനജല സംസ്‌കരണ പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുന്നു
ആലപ്പുഴ : അരൂരിലെ മത്സ്യസംസ്‌ക്കരണ യൂനിറ്റുകളില്‍നിന്നുള്ള മലിനജലം സംസ്‌ക്കരിക്കുന്നതിനുള്ള അരൂര്‍-ചന്തിരൂര്‍ മലിനജല സംസ്‌കരണ പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുന്നു. നിര്‍മാണചുമതല ഇന്‍കെല്‍ ലിമിറ്റഡിനാണ്. കലക്ടറേറ്റില്‍ എ.എം ആരിഫ് എം.എല്‍.എയുടെയും കലക്ടര്‍ വീണ എന്‍. മാധവന്റെയും സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ ഇന്‍കെല്‍ ലിമിറ്റഡുമായി ധാരണാപത്രം ഒപ്പിട്ടു.
പദ്ധതി നടത്തിപ്പിനായി സര്‍ക്കാര്‍ ഉത്തരവനുസരിച്ച് രൂപീകരിച്ച സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിളായ അക്‌സെപ്റ്റ് എണ്‍വയോണ്‍മെന്റ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡുമായാണ് ഇന്‍കെല്‍ ധാരണാപത്രം ഒപ്പിട്ടത്. കലക്ടറാണ് അക്‌സെപ്റ്റിന്റെ മാനേജിങ് ഡയറക്ടര്‍.
19 മാസത്തിനകം പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിക്കുകയാണ് ലക്ഷ്യമെന്ന് എം.എല്‍.എ പറഞ്ഞു. പ്ലാന്റ് സ്ഥാപിക്കല്‍, വിവിധ ടെïര്‍ ക്ഷണിക്കല്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്‍കെല്‍ നിര്‍വഹിക്കും. മലിനജല സംസ്‌കരണത്തിനുള്ള സാങ്കേതികവിദ്യ, നടത്തിപ്പ് രീതി അടക്കമുള്ള തീരുമാനങ്ങളെടുക്കാന്‍ മൂന്നംഗ സാങ്കേതിക സമിതിയെ നിയോഗിക്കുമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ കെ. സജീവന്‍ പറഞ്ഞു.
പ്ലാന്റ് നിര്‍മിക്കുന്നതിന് അരൂരില്‍ 73 സെന്റ് സ്ഥലം വാങ്ങി ചുറ്റുമതില്‍ നിര്‍മാണമടക്കം പൂര്‍ത്തീകരിച്ചിരുന്നു.യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ കെ സജീവന്‍, വൈസ് പ്രസിഡന്റ് ദെലീമ ജോജോ, അരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി രത്‌നമ്മ, എഴുപുന്ന പഞ്ചായത്ത് പ്രസിഡന്റ് എസ്.ടി ശ്യാമളകുമാരി, ഇന്‍കെല്‍ ഉദ്യോഗസ്ഥരായ ലിന്റോ കെ. ജോണ്‍, എമി വര്‍ക്കി, സീഫുഡ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി എസ് രാമകൃഷ്ണന്‍, എക്‌സിക്യൂട്ടീവ് ഓഫിസര്‍ എ അബൂബക്കര്‍, ജില്ലാ പ ഞ്ചായത്ത് സെക്രട്ടറി എ നൗഷാദ്, വി.ഡി ഹമീദ്, വി.കെ ഇബ്രാഹിം എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."