കരുതലിന്റെ മധുരവുമായി കീര്‍ത്തിയുടെ പിറന്നാളാഘോഷം
വൈക്കം: ഇന്‍ക്ലൂസീവ് കൊച്ചിയുടെ വേദിയില്‍ കീര്‍ത്തി എസ് കുറുപ്പിന്റെ ഇരുപതാം ജന്മദിനം കേക്കുമുറിച്ച് ആഘോഷിച്ചു. അതിരൂപതാ സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്താണ് കീര്‍ത്തിയുടെ അമ്മയ്ക്കൊപ്പം കീര്‍ത്തിക്ക് മധുരം നല്‍കിയത്. സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി, ഭാരതമാതാ കോളജ് മാനേജര്‍ ഫാ.ജേക്കബ് പാലയ്ക്കാപ്പിള്ളില്‍, ഫാ. ജോര്‍ജ്ജ് വലിയവീട്ടില്‍, ഡോ. പി എ മേരി അനിത എന്നിവരും വേദിയിലുïായിരുന്നു. ആശുപത്രിയിലെ ലേബര്‍ റൂമില്‍ നിന്ന് നശിപ്പിക്കാനായി കൊïുപോയ ബക്കറ്റില്‍ നിന്ന് ഇരുപതു വര്‍ഷം മുമ്പ് മാവേലിക്കര പറങ്ങോട്ടില്‍ ഇന്ദിര സേതുനാഥ കുറുപ്പിന് ലഭിച്ച കുഞ്ഞാണ് കീര്‍ത്തി.
സമയമെത്താതെയുള്ള ഗര്ഭച്ഛിദ്രമായിരുന്നതിനാല് കുഞ്ഞിനെ ജീവനോടെ പാലിക്കാന്‍ ഏറെ കഷ്ടപ്പെടേïിവന്നു. മക്കളില്ലാതിരുന്ന ഇന്ദിരാമ്മയും ഭര്‍ത്താവ് സേതുനാഥ കുറുപ്പും കാര്‍ത്തിക നാളില്‍ ലഭിച്ച കുഞ്ഞിന് കീര്‍ത്തി എന്ന് പേരിട്ട് വളര്‍ത്തി.
കാലുകള്‍ക്ക് ശേഷി കുറവായതിനാല്‍ ചലനപരിമിതിയുïെങ്കിലും അത്യാവശ്യം വിദ്യാഭ്യാസം നല്‍കുന്നതിനും ശ്രദ്ധവച്ചു.ഭിന്നശേഷിയുള്ളവരോടുïാകേï മനോഭാവത്തിനും മാതൃകാപരമായ മാതൃത്വത്തിനും ഉത്തമോദാഹരണമാണ് ഇന്ദിരാമ്മയെന്ന് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."