കുട്ടികളിലെ മാറ്റം മനസിലാക്കേണ്ടത് അധ്യാപകരും മാതാപിതാക്കളും: ജില്ലാ ജഡ്ജി
കോട്ടയം: മാനസിക സമ്മര്‍ദത്തിന് അടിപ്പെടുന്ന കുട്ടികളില്‍ ഉïാകുന്ന മാറ്റം ആദ്യമായി മനസിലാക്കേïത് മാതാപിതാക്കളും അധ്യാപകരുമാണെന്ന് കോട്ടയം പ്രിന്‍സിപ്പല്‍ ജില്ലാ ആന്റ് സെഷന്‍സ് ജഡ്ജി എസ്. ശാന്തകുമാരി അഭിപ്രായപ്പെട്ടു. തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ കോട്ടയത്ത് നടത്തിയ സംവാദം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
'സംവാദം' പോലുളള പരിപാടികള്‍ കുട്ടികളെ മാത്രം ലക്ഷ്യംവച്ചാകരുതെന്ന് അവര്‍ പറഞ്ഞു. കുട്ടികളുടെ വ്യക്തിത്വരൂപീകരണത്തിന് സാഹചര്യമൊരുക്കുന്ന മാതാപിതാക്കളെയും അധ്യാപകരെയും കൂടി ഇത്തരം പരിപാടികളില്‍ പങ്കെടുപ്പിക്കണം. ബാല്യത്തില്‍ തുടരുന്ന ശീലങ്ങളാണ് ജീവിതാവസാനം വരെ ഒരു വ്യക്തിയെ രൂപപ്പെടുത്തുന്നതില്‍ പ്രമുഖ പങ്ക്‌വഹിക്കുന്നത്. പഴയ കൂട്ടു കുടുംബങ്ങളില്‍ കുട്ടികളെ നേര്‍വഴിക്ക് നയിക്കാന്‍ ധാരാളം ബന്ധുക്കള്‍ ഉïായിരുന്നു. ഇപ്പോള്‍ അതിനായി മാതാപിതാക്കള്‍ മാത്രമേയുള്ളൂ എന്ന അവസ്ഥയാണ്. 'സംവാദം' പോലുളള പരിപാടികളിലൂടെ നേടുന്ന അറിവ് പരിപാടിയില്‍ പങ്കെടുക്കാത്ത മറ്റ് കുട്ടികളോട് പങ്കുവയ്ക്കാനും കുട്ടികള്‍ ശ്രദ്ധിക്കണമെന്ന് ശാന്തകുമാരി പറഞ്ഞു.
കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശോഭാ കോശി അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങില്‍ കമ്മീഷനംഗം ജെ. സന്ധ്യ, കമ്മീഷന്‍ പി.ആര്‍.ഒ വി.പി പ്രമോദ് കുമാര്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ വി. ജെ ബിനോയ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സിലെ പരിശീലന വിഭാഗം മേധാവി എസ്. ആര്‍ രാജീവ് കുട്ടികള്‍ക്കായി ക്ലാസ് എടുത്തു.
ഉച്ചയ്ക്ക് ശേഷം നടന്ന സമാപന ചടങ്ങില്‍ കുട്ടികള്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥര്‍ മുന്‍പാകെ അവതരിപ്പിച്ചു. ജില്ലയിലെ 40 സ്‌കൂളുകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 80 കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു. ഡെപ്യൂട്ടി കലക്ടര്‍ കെ. എസ് സാവിത്രി, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ സുരേഷ് റിച്ചാര്‍ഡ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ വി.ജെ ബിനോയ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. തങ്കമ്മ, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം റെജി അഗസ്റ്റിന്‍, ഹയര്‍ സെക്കന്‍ഡറി ജില്ലാ കോഓര്‍ഡിനേറ്റര്‍ പി. കെ അനില്‍ കുമാര്‍, ജില്ലാ പഞ്ചായത്തംഗം ലിസമ്മ ബേബി, വിദ്യാഭ്യാസ വകുപ്പ് ഡി.പി.ഇ കെ.സുധ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."