അശ്ലീല സന്ദേശം; നഗരസഭാ ചെയര്‍മാനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യു.ഡി.എഫ്
കോട്ടയം: ആണ്‍കുട്ടിക്ക് അശ്ലീലസന്ദേശം അയച്ചതിന്റെ പേരില്‍ പൊലിസ് കേസെടുത്ത ഈരാറ്റുപേട്ട നഗരസഭാ ചെയര്‍മാനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നു യു.ഡി.എഫ് നേതാക്കള്‍. കേസെടുത്ത നിമിഷം മുതല്‍ കുട്ടിയുടെ മാതാപിതാക്കളെ സ്വാധീനിച്ച് കേസ് ഒതുക്കിതീര്‍ക്കാനുള്ള ശ്രമമാണ് ചെയര്‍മാനും കൂട്ടരും നടത്തികൊïിരിക്കുന്നതെന്നും യു.ഡി.എഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഈരാറ്റുപേട്ടയില്‍ ഡി.വൈ.എഫ്.ഐ നടത്തിയ പ്രകടനം ഇതിനു തെളിവാണ്.
വിഷയത്തില്‍ മുഖ്യമന്ത്രിയും സി.പി.എമ്മും നിലപാട് വ്യക്തമാക്കണം. സംഭവത്തില്‍ കേസടുത്ത അന്നുമുതല്‍ യാതൊരു കൂസലുമില്ലാതെ ചെയര്‍മാന്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുകയും ഉന്നതരോടൊത്തു വേദി പങ്കിടുകയുമാണ്. ഭരണ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നത്. കേസില്‍ കുട്ടിയുടെ പിതാവിനൊപ്പംനിന്നവരെ ചെയര്‍മാന്റെ ഗുïകള്‍ നിരന്തരം ഭീഷണിപെടുത്തുന്നു.
സംഭവം സൈബര്‍ വിദഗ്ധരെക്കൊï് വ്യാജമായി സൃഷ്ടിച്ചതാണെന്ന ആരോപണം തെളിയിക്കാനുള്ള ബാധ്യത സി.പി.എമ്മിനുï്. അനേകം കുട്ടികളോട് യുക്തിക്കു നിരക്കാത്ത സുഹൃത്ത് ബന്ധം പുലര്‍ത്തുന്ന ചെയര്‍മാന്റെ കഴിഞ്ഞ ഒരു വര്‍ഷത്തെ സൈബര്‍ ഹിസ്റ്ററി പരിശോധിക്കാന്‍ പൊലിസ് തയ്യാറാകണം. ഇത്തരം കാര്യങ്ങള്‍ക്കായി ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്യുന്നതും അന്വേഷണ വിധേയമാക്കണം.
സംഭവത്തില്‍ ചെയര്‍മാനെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യാത്ത പക്ഷം യു.ഡി.എഫ്. ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഈരാറ്റുപേട്ട നഗരസഭാ പ്രതിപക്ഷ നേതാവ് വി.എം സിറാജ്, കൗണ്‍സിലര്‍ നിസാര്‍ കുര്‍ബാനി, ഡി.സി.സി. അഗം പി.എച്ച്. നൗഷാദ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."