ഭിന്നശേഷിയുള്ളവര്‍ക്ക് ഒപ്പമുണ്ടെന്ന സന്ദേശം നല്‍കാന്‍ നമുക്ക് കഴിയണം: മാര്‍ ജോര്‍ജ്ജ് ആലഞ്ചേ
രി
വൈക്കം: ഭിന്നശേഷിയുള്ളവരുടെ ബുദ്ധിമുട്ടുകളിലും വേദനകളിലും കരുതലോടും കരുണയോടും കൂടി ഒപ്പമുï് എന്ന സന്ദേശം പകര്‍ന്നു നല്‍കാന്‍ സമൂഹത്തിനു കഴിയണമെന്ന് സിറോ മലബാര്‍സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കാര്‍ഡിനല്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയ, തൃക്കാക്കര ഭാരതമാതാ കോളജില്‍ സംഘടിപ്പിച്ച ഇന്‍ക്ലൂസീവ് കൊച്ചി സഹൃദയ ഫെസ്റ്റിലെ സ്‌പെഷ്യല്‍ സ്‌കൂള്‍ അധ്യാപകസംഗമത്തില്‍ വീഡിയോ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. അതിരൂപതാ സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. അതിരൂപതയിലെ ദേവാലയങ്ങളും സ്ഥാപനങ്ങളും ഭിന്നശേഷിയുള്ളവര്‍ക്ക് തടസരഹിതമായി നീങ്ങുവാന്‍ കഴിയുന്ന രീതിയില്‍ സൗഹൃദപരമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി അദ്ദേഹം അറിയിച്ചു.
ആശുപത്രിയിലെ ലേബര്‍ റൂമില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ട ഭ്രൂണത്തില്‍ മകളെ കïെത്തുകയും വൈകല്യം പരിഗണിക്കാതെ വളര്‍ത്തുകയും ചെയ്ത ഇന്ദിര സേതുനാഥ കുറുപ്പിനെയും ശാരീരിക മാനസിക പരിമിതികള്‍ മറികടന്ന് ജീവിത വിജയം നേടി മാതൃകകളായവരെയും സ്‌പെഷ്യല്‍ സ്‌കൂള്‍ അധ്യാപകരായി മികച്ച സേവനം നല്‍കിയവരെയും ബിഷപ്പ് പൊന്നാടയണിയിച്ച് ആദരിച്ചു. ഇന്‍ക്ലൂസീവ് കൊച്ചി ജനകീയയജ്ഞത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ഫാ. ജോര്‍ജ്ജ് വലിയവീട്ടില്‍ അധ്യക്ഷനായി.
ഭിന്നശേഷിയുള്ളവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ സഹകരണത്തോടെ സഹൃദയ നടപ്പാക്കുന്ന സ്വാവലംബന്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ സമര്‍പ്പണം ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ജോര്‍ജ്ജ് എല്‍സിയൂസ് നിര്‍വഹിച്ചു. ഡോ. പി എ മേരി അനിത, ഡോ. ഐപ്പ് തോമസ്, അഡ്വ. സജി മാടശ്ശേരി, ഫാ. പീറ്റര്‍ തിരുതനത്തില്‍, പാപ്പച്ചന്‍ തെക്കേക്കര എന്നിവര്‍ പ്രസംഗിച്ചു. സ്‌പെഷ്യല്‍ സ്‌കൂള്‍ അധ്യാ പകര്‍ക്കായി നടത്തിയ സെമിനാര്‍ പ്രവീണ്‍ ചിറയത്ത് നയിച്ചു.
വൈകിട്ട് സഹൃദയ മെഗാഷോ സിനിമാ സംവിധായകന്‍ അനീഷ് അന്‍വര്‍ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി നടത്തിയ കലാ കായിക മത്സരങ്ങളില്‍ മാണിക്കമംഗലം സെന്റ് ക്ലെയര്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ സഹൃദയ എബിലിറ്റി ട്രോഫി കരസ്ഥമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."