ഭിന്നശേഷിക്കാര്‍ക്കുള്ള കൂട്ടായ്മകള്‍ അഭിനന്ദനാര്‍ഹം: ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ
കയ്പമംഗലം: പല കാര്യങ്ങളിലും പുറകിലായ ബാല്യത്തെയും കൗമാരത്തെയും മറ്റുള്ളവരോടൊപ്പമെത്തിക്കാന്‍ നടത്തുന്ന പരിശ്രമങ്ങളില്‍ ഓരോരുത്തരും പങ്കാളികളാവുന്നതോടൊപ്പം അര്‍ഥപൂര്‍ണമായ ഒരു നിത്യജീവിതത്തിലേക്ക് ഭിന്നശേഷിക്കാരായ കുരുന്നുകളെ കൈപിടിച്ച്ക്കൊണ്ടു വരുവാനുമുളള കൂട്ടായ്മകള്‍ ഏറെ അഭിനന്ദനാര്‍ഹമാണെന്നും ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ പറഞ്ഞു.
അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷത്തിന്റെ ഭാഗമായി കൊപ്രക്കളം കരുണാഭവന് സ്പെഷ്യല്‍ സ്കൂളില്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ കായിക പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്നേഹമല്ലാതെ പകരമൊന്നുമാവശ്യപ്പെടാത്ത ഇവരുടെ കായികച്ചുവടുകള് ഇവരുടെ ഗുരുദക്ഷിണയായി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ബുസ്താനുല്‍ ഉലൂം പ്രസിഡന്റ് പി.കെ മുഹമ്മദ് അധ്യക്ഷനായി . പി.ടി.എ. പ്രസിഡന്റ് ടി.എന്‍ ഷണ്മുഖന്,പി.കെ ഉസ്മാന് ബുസ്താനി, പി.കെ അബ്ദുല്‍ ജബ്ബാര്‍ മൗലവി , അബ്ദുസ്സമദ് മദനി ,സബിത ഹാനിം എന്നിവര്‍ സംസാരിച്ചു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."